Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Sep 2020 11:58 PM GMT Updated On
date_range 22 Sep 2020 11:58 PM GMTസിറ്റി പൊലീസ് പരിധിയിൽ ഇ-ചെലാൻ സംവിധാനം
text_fieldsbookmark_border
കൊല്ലം: സിറ്റി പൊലീസ് പരിധിയിൽ ട്രാഫിക് നിയമലംഘകർക്ക് ഓൺലൈനായി പിഴയടക്കാവുന്ന ഇ-ചെലാൻ പദ്ധതി നിലവിൽവന്നു. സംസ്ഥാനത്ത് ഇൻറഗ്രേറ്റഡ് ട്രാഫിക് മാനേജ്മൻെറ് സംവിധാനം നിലവിൽവന്ന അഞ്ച് സ്ഥലങ്ങളിലൊന്നാണ് കൊല്ലം സിറ്റി. പരിശോധനകൾ നടത്തുന്ന ഉദ്യോഗസ്ഥരുടെ കൈവശമുള്ള ഉപകരണത്തിൽ വാഹനത്തിൻെറയോ ൈഡ്രവിങ് ലൈസൻസിൻെറയോ വിവരങ്ങൾ നൽകിയാൽ വാഹനത്തെ സംബന്ധിക്കുന്ന മുഴുവൻ വിവരങ്ങളും ലഭ്യമാകും. ഓൺലൈനായി െക്രഡിറ്റ്/ഡെബിറ്റ് കാർഡ് ഉപയോഗിച്ച് പണം അടയ്ക്കാൻ ഈ സംവിധാനത്തിലൂടെ കഴിയും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ട്രഷറി വകുപ്പ്, ഫെഡറൽ ബാങ്ക് എന്നിവയുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിക്ക് വേണ്ടി നാഷനൽ ഇൻഫർമാറ്റിക്സ് സൻെററാണ് സോഫ്റ്റ്വെയർ നിർമിച്ച് നൽകിയത്. പിഴ അടയ്ക്കുന്നതടക്കമുള്ള സംവിധാനം ഓൺലൈനായി മാറുന്നതോടുകൂടി പരാതികൾ ഒഴിവാക്കാനും സുതാര്യത ഉറപ്പുവരുത്താനും കഴിയുമെന്ന് സിറ്റ് പൊലീസ് കമീഷണർ ടി. നാരായണൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story