ക്വാറൻറീനിൽ കഴിഞ്ഞ സൈനിക​െൻറ പരാക്രമം കുഴപ്പിച്ചു

ക്വാറൻറീനിൽ കഴിഞ്ഞ സൈനിക​ൻെറ പരാക്രമം കുഴപ്പിച്ചു പുനലൂർ: കരവാളൂരിൽ ക്വാറൻറീനിൽ വീട്ടിൽ കഴിഞ്ഞിരുന്ന സൈനിക​ൻെറ പരാക്രമം അധികൃതരെ കുഴപ്പിച്ചു. വീട്ടിലും ആംബുലൻസിലും പരാക്രമം കാട്ടിയ സൈനികനെ അവസാനം പൊലീസ് ഇടപെട്ട് കോവിഡ് ആശുപത്രിയിലാക്കി. വരുന്ന വഴിക്ക് ചെമ്മന്തൂർ​െവച്ച് ആംബുലൻസ് ഡ്രൈവറെയും സൈനികൻ കടന്നാക്രമിച്ചു. ഡ്രൈവറുടെ പി.പി കിറ്റ് വലിച്ചുകീറി കണ്ണടയും നശിപ്പിച്ചു. ഇയാൾ കരവാളൂരിൽ നിരീക്ഷണത്തിൽ കഴിഞ്ഞപ്പോൾ ആ വീട്ടിലെ ഗ്യാസ് അടുപ്പ്​ തുറന്നുവിടുകയും വീട്ടിൽ അതിക്രമം കാട്ടുകയും ചെയ്തതിനാലാണ് പുനലൂരിലേക്ക്​ കൊണ്ടുവന്നതെന്നാണ് പൊലീസ് പറയുന്നത്. റൂറലിൽ 24 കേസ് കൊട്ടാരക്കര: കോവിഡ് വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയ നിയമലംഘനങ്ങള്‍ക്ക് കൊല്ലം റൂറല്‍ ജില്ലയില്‍ പകര്‍ച്ചവ്യാധി തടയൽ ഓര്‍ഡിനന്‍സ് 2020 പ്രകാരം 24 കേസുകൾക്ക് പിഴ ഈടാക്കി. മാസ്ക് ഉപയോഗിക്കാത്തതിന് 129 പേർക്കെതിരെയും കേസ് രജിസ്​റ്റർ ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.