ഗവേഷക വിദ്യാർഥിക്ക് എക്സൈസ് സംഘത്തിെൻറ ക്രൂരമർദനം

ഗവേഷക വിദ്യാർഥിക്ക് എക്സൈസ് സംഘത്തിൻെറ ക്രൂരമർദനം അഞ്ചൽ: ഇലക്ട്രോണിക്സ് ഷോപ് നടത്തിപ്പുകാരനും ഗവേഷക വിദ്യാർഥിയുമായ യുവാവിന് എക്സൈസ് സംഘത്തിൻെറ ക്രൂരമർദനം. തടിക്കാട് കൂനങ്കാവ് വീട്ടിൽ ആഷിക്ക്​ ഷാജഹാൻ ഫറൂഖിക്കാണ് (28) മർദനമേറ്റത്. കഴിഞ്ഞദിവസം രാത്രി തടിക്കാട്ടിലായിരുന്നു സംഭവം. കട അടച്ചശേഷം ബൈക്കിൽ സുഹൃത്തുമൊത്ത് തടിക്കാട്ടിലെ വീടിന് മുന്നിലെത്തിയപ്പോൾ എക്സൈസ് ബോർഡ് ​െവച്ച കാർ ആഷിക്കി​ൻെറ ബൈക്കിനോട് ചേർത്ത് നിർത്തവേ മുന്നോട്ടെടുത്ത ബൈക്ക് സമീപത്തെ മരത്തിലിടിച്ചുവീണു. തുടർന്ന്​ കാറിൽനിന്ന്​ സിവിൽ ഡ്രസിൽ ചാടിയിറങ്ങിയ നാലുപേർ ആഷിഖിനെ ക്രൂരമായി മർദിക്കുകയും വിലങ്ങണിയിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ​്​ പരാതി. ഈ സമയം മൂന്ന് ബൈക്കുകളിലായെത്തിയ മറ്റ് ആറുപേർ കൂടി ചേർന്ന് ആഷിക്കിനെ മർദിക്കുകയും വാഹനത്തിൽ കയറ്റാൻ ശ്രമിക്കുകയും ചെയ്തത്രേ. ബഹളം കേട്ട് പരിസരവാസികൾ ഓടിയെത്തി വിവരം അന്വേഷിച്ചപ്പോൾ തങ്ങൾ എക്സൈസ് സംഘമാണെന്നും ആളുമാറിയാണ് ആഷിക്കിനെ പിടികൂടിയതെന്നും നാട്ടുകാരോട് പറഞ്ഞതായും ദൃക്​സാക്ഷികൾ പറയുന്നു. മർദനമേറ്റ ആഷിക്കിനെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മർദനമേറ്റ ആഷിക്കി​ൻെറ വീട്ടിൽ മുസ്​ലിം ലീഗ് ജില്ല സെക്രട്ടറി സുൽഫിക്കർ സലാം, നിയോജകമണ്ഡലം ട്രഷറർ എം.എ. റഹീം, പഞ്ചായത്ത് സമിതി ഭാരവാഹികളായ ഹംസ, സലാഹുദ്ദീൻ എന്നിവർ സന്ദർശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.