ആരോഗ്യ പ്രവർത്തകക്ക് കോവിഡ് പി.എച്ച്​.സി അടച്ചു

കരുനാഗപ്പള്ളി: തൊടിയൂർ പ്രൈമറി ഹെൽത്ത് സൻെറർ താൽക്കാലികമായി അടച്ചു. ഇവിടെ ജോലി ചെയ്ത ആരോഗ്യപ്രവർത്തകക്ക്​ കോവിഡ് സ്ഥിരീകരിച്ചിരുന്നു. 12നാണ് ഇവർ പി.എച്ച്.സിയിൽ എത്തിയത്. പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കുകയാണെന്ന് മെഡിക്കൽ ഓഫിസർ ഡോ. ഷെറിൻ അറിയിച്ചു. 12ന് പി.എച്ച്​.സിയിൽ എത്തിയിട്ടുള്ളവർ സ്വയം നിരീക്ഷണത്തിൽ പോകണം. രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ആരോഗ്യപ്രവർത്തകരെ വിവരം അറിയിക്കണമെന്നും ഹെൽത്ത് ഇൻസ്പെക്ടർ അജിത്ത് കുമാർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.