കലുങ്ക് നിർമാണത്തിന് റോഡ് വെട്ടിപ്പൊളിച്ചു; ജനത്തിന് ദുരിതം

ഇരവിപുരം: കലുങ്ക്​ പുനർനിർമാണത്തിനായി റോഡ് വെട്ടിപ്പൊളിച്ച്​ മാസങ്ങൾ കഴിഞ്ഞിട്ടും നിർമാണം നടത്താത്തതിനെ തുടർന്ന് ജനം ദുരിതത്തിൽ. പഴയാറ്റിൻകുഴി വിമലഹൃദയ സ്കൂളിനടുത്തുനിന്ന് പണിക്കർകുളം ഭാഗത്തേക്കുള്ള റോഡിലാണ് കലുങ്ക് നിർമാണം മുടങ്ങിക്കിടക്കുന്നത്. നിലവിലുണ്ടായിരുന്ന കലുങ്ക് പൊളിച്ചതോടെ നാട്ടുകാരുടെ സഞ്ചാരം തടസ്സപ്പെട്ടു. ഇ​േതാടൊപ്പം നിരവധി കുടുംബങ്ങളുടെ കുടിവെള്ളവും മുട്ടിയ നിലയിലായി. മണക്കാട് തൈക്കാവിനടുത്തുനിന്നും നിരവധി പേർ ദേശീയ പാതയിലേക്ക് പോകുന്നതിനായി ആശ്രയിച്ചിരുന്ന റോഡാണിത്. പഴയ കലുങ്കിന് അടിയിലൂടെ സ്ഥാപിച്ചിരുന്ന കുടിവെള്ള വിതരണ പൈപ്പിന് തകരാർ സംഭവിച്ചതാണ് നിരവധി കുടുംബങ്ങളുടെ കുടിവെള്ളം മുട്ടാൻ ഇടയാക്കിയത്. കലുങ്കിനടിയിലുണ്ടായിരുന്ന ടെലിഫോൺ കേബിൾ പൈപ്പാണ് റോഡ് മുറിച്ചുകടക്കുവാൻ നാട്ടുകാർക്ക് ആശ്രയം. നിർമാണം ഉടൻ തീർക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. Kalungu-Eravipuram ചിത്രം: കലുങ്ക് നിർമാണം പാതിവഴിയിൽ മുടങ്ങിയ നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.