മഅ്ദനി: ഭരണകൂടം കണ്ണടച്ച് ഇരുട്ടാക്കരുത് -പി.ഡി.പി

(ചിത്രം) കൊട്ടാരക്കര: ഒരു പൗര​ൻെറ ജീവന്‍ നിലനിര്‍ത്താനും ചികിത്സ ലഭ്യമാക്കാനും സമരം ചെയ്യേണ്ടിവരുന്നത് ഭരണഘടനയുടെ അന്തസ്സിന് കളങ്കമാണെന്നും അബ്​ദുന്നാസിർ മഅ്ദനിയുടെ കാര്യത്തില്‍ ഭരണകൂടങ്ങള്‍ കണ്ണടച്ച് ഇരുട്ടാക്കരുതെന്നും പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി സാബു കൊട്ടാരക്കര. 'മഅ്ദനിയുടെ നീതിക്കുവേണ്ടി ജീവ​ൻെറ വിലയുള്ള പോരാട്ടം' മുദ്രാവാക്യത്തില്‍ സംസ്ഥാനത്തെ 1000 കേന്ദ്രങ്ങളില്‍ പി.ഡി.പി നടത്തിയ സമരജ്വാലയുടെ ഭാഗമായി കൊട്ടാരക്കര മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നെല്ലിക്കുന്നത്ത് നടന്ന സമരജ്വാല മണ്ഡലം പ്രസിഡൻറ് സുധീർ വല്ലം ഉദ്ഘാടനം ചെയ്തു. പാർട്ടിയുടെയും പോഷകസംഘടനകളുടെയും നേതാക്കളായ സുധീർ കുന്നുമ്പുറം, ഷിജു, ഷാനവാസ് പള്ളിക്കൽ, ഭവാനി നെല്ലിക്കുന്നം, അൽഅമീൻ ബഖവി, ഷാനി എം.എച്ച്, രാജമ്മ, റീനാ സാബു, ജാസ്ന കരീം, ഷീജാ സുധീർ, റെജീനാ സുധീർ എന്നിവർ നേതൃത്വം നൽകി. റൂറലിൽ 17 കേസ് കൊട്ടാരക്കര: കൊല്ലം റൂറല്‍ ജില്ലയില്‍ പകര്‍ച്ചവ്യാധി തടയൽ ഓര്‍ഡിനന്‍സ് പ്രകാരം 17 കേസുകൾക്ക് പിഴ ഈടാക്കി. മാസ്ക് ഉപയോഗിക്കാത്തതിന് 73 പേർക്കെതിരെയും കേസ് രജിസ്​റ്റർ ചെയ്തു. അനുശോചിച്ചു അഞ്ചൽ: ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്തംഗം ജി. അശോക്​കുമാറിൻെറ നിര്യാണത്തിൽ ഇടമുളയ്‌ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അഡ്വ. വി. രവീന്ദ്രനാഥിൻെറ അധ്യക്ഷതയിൽ ചേർന്ന യോഗം അനുശോചിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം കെ. ഷിബു, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ആർ. ഷാജു, അംഗങ്ങളായ കെ.സി. ജോസ്, തങ്കമണി, ബേബി മാത്യു, ബി.ജെ.പി ജില്ല സെക്രട്ടറി ആയൂർ മുരളി തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.