ഒരുരാത്രി കിണറ്റിൽ; ഒടുവിൽ ഫയർഫോഴ്സ് രക്ഷിച്ചു

(ചിത്രം) കടയ്​ക്കൽ: കിണറ്റിൽ വീണയാളെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. കാഞ്ഞിരത്തുംമൂട് ജങ്ഷന് സമീപമുള്ള കടകൾക്ക് പിറകിലെ കാടുമൂടിക്കിടന്ന കിണറ്റിൽ നിന്നാണ് കൊടിയിൽ വീട്ടിൽ രാജനെ (60) രക്ഷപ്പെടുത്തിയത്. കഴിഞ്ഞ രാത്രി കിണറ്റിലകപ്പെട്ടെങ്കിലും ആരും അറിഞ്ഞിരുന്നില്ല. ശബ്​ദംകേെട്ടത്തിയ ആൾ രാവിലെ ഫയർസ്​റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. കടയ്ക്കൽ അഗ്നിരക്ഷാനിലയത്തിൽനിന്ന് ഗ്രേഡ് അസി. സ്​റ്റേഷൻ ഓഫിസർ ഹരീഷ് കുമാർ, ഫയർ റസ്ക്യൂ ഓഫിസർ സന്തോഷ് കുമാർ, ഗിരീഷ്കുമാർ, രാഗേഷ്, മനോജ്, സജീവ് അജിത്, ദീപക് എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്. സന്തോഷ് കുമാറാണ് കിണറ്റിലിറങ്ങി നെറ്റ്, റോപ്പ് എന്നിവയുടെ സഹായത്താൽ രാജനെ കര​െക്കത്തിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.