നീറ്റായി നീറ്റ് പരീക്ഷ

കൊല്ലം: കോവിഡ് പശ്ചാത്തലത്തിൽ സുരക്ഷ മാനദണ്ഡങ്ങളോടെ ജില്ലയിലും നീറ്റ് പരീക്ഷ പൂർത്തിയായി. 32 സൻെററുകളിലായി 10,189 വിദ്യാർഥികളാണ് ജില്ലയിൽ പരീക്ഷ എഴുതിയത്. 12,750 പേരായിരുന്നു രജിസ്‌റ്റർ ചെയ്‌തിരുന്നത്‌. പനിയുള്ളവർക്ക്‌ പ്രത്യേകം ക്ലാസ്‌മുറിയും പി.പി.ഇ കിറ്റും സജ്ജമാക്കിയിരുന്നു. പ്രത്യേകം സജ്ജമാക്കിയ ക്ലാസ്‌മുറികളിൽ ദേഹപരിശോധനക്കുശേഷം ഓരോ വിദ്യാർഥിയെയും ഇൻവിജിലേറ്ററുടെ നേതൃത്വത്തിലാണ്‌ ഹാളിൽ എത്തിച്ചത്‌. 12 വിദ്യാർഥികൾക്ക്‌ രണ്ട്‌ ഇൻവിജിലേറ്റർമാരെന്ന ക്രമത്തിലായിരുന്നു. ‌രജിസ്‌റ്റർ നമ്പർ അനുസരിച്ച്‌ ഹാളിൽനിന്നിറക്കുന്ന കുട്ടികളുടെ വിവരം മൈക്ക്‌ അൻൗൺസ്‌മൻെറിലൂടെ രക്ഷാകർത്താക്കളെ അറിയിച്ചു. പരീക്ഷാ സൻെററിന്‌ സമീപത്തെ സ്‌കൂളുകൾ, മറ്റു സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ രണ്ട് മീറ്റര്‍ ശാരീരിക അകലം പാലിക്കത്തക്ക രീതിയിലായിരുന്നു രക്ഷാകർത്താക്കള്‍ക്കും ഇരിപ്പിടം ഒരുക്കിയിരുന്നത്‌‌‌. പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാര്‍ഥികളുടെ മാസ്‌ക്കും ഗ്ലൗസും ഇടുന്നതിന് പ്രത്യേക ബിന്നുകള്‍ ഒരുക്കിയിരുന്നു. പരീക്ഷയെഴുതിയവരിൽ ആർക്കും കോവിഡ് ‌ലക്ഷണമില്ല കോവിഡ്‌ പശ്ചാത്തലത്തിൽ ‌അതത്‌ ജില്ലയിലായിരുന്നു ‌സൻെററുകൾ അനുവദിച്ചിരുന്നത്‌. തദ്ദേശസ്ഥാപനങ്ങൾ, പൊലീസ്‌, ആരോഗ്യവകുപ്പ്‌, തുടങ്ങി വിവിധ വകുപ്പുകൾ ഏകോപിപ്പിച്ചായിരുന്നു ‌സുരക്ഷ ഏർപ്പെടുത്തിയിരുന്നത്‌.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.