പ്രതിഷേധ ധർണ

കൊല്ലം: ദേശീയ മത്സ്യത്തൊഴിലാളി കോൺഗ്രസ്​ ജില്ല കമ്മിറ്റി കലക്ടറേറ്റ് പടിക്കൽ നടത്തിയ എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. വനാവകാശനിയമം പാസാക്കിയതുപോലെ കടലവകാശനിയമം പാസാക്കുന്നതിന് സംസ്ഥാന സർക്കാർ മുൻകൈയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളി കോൺഗ്രസ്​ ജില്ല പ്രസിഡൻറ്​ ബിജു ലൂക്കോസ്​ അധ്യക്ഷതവഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി എ. ഷാനവാസ്​ ഖാൻ, ജി. ലീലാകൃഷ്ണൻ, സൂരജ് രവി, എൻ. മരിയാൻ, എ.സി. ജോസ്​, ഗീതാകൃഷ്ണൻ, യോഹന്നാൻ, എഡ്ഗർ സെബാസ്​റ്റ്യൻ, എഫ്. അലക്സാണ്ടർ, എസ്​.എഫ്. യേശുദാസ് എന്നിവർ​ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.