ഗാനരചയിതാവിനും ഗായികക്കും ആദരം

കരുനാഗപ്പള്ളി: 'തുളസിക്കതിർ നുള്ളിയെടുത്തു കണ്ണന്നൊരു മാലയ്ക്കായി' എന്ന കൃഷ്ണഭക്തിഗാനം എഴുതിയ കല്ലേലിഭാഗം പട്ടശ്ശേരിൽ സഹദേവനെയും പാട്ടുപാടി ശ്രദ്ധേയയായ ഹനഫാത്തിം എന്ന ഒമ്പതാം ക്ലാസ് വിദ്യാർഥിയെയും സാന്ത്വനം കരുനാഗപ്പള്ളി ആദരിച്ചു. സഹദേവ​ൻെറ വീട്ടുമുറ്റത്താണ് ചടങ്ങ് നടത്തിയത്. 33 വർഷം മുമ്പ് സഹദേവൻ ഡയറിയിൽ കുറിച്ചിട്ട പാട്ടായിരുന്നു ഇത്. ഹന പാട്ട് പാടിയതോടെ കൃഷ്ണഭക്തിഗാനം സമൂഹ മാധ്യമങ്ങളിലൂടെ വൈറലായി. രചയിതാവിനെ കണ്ടെത്താനുള്ള ഹാരിസ് ഹാരി എന്ന ഫോട്ടോഗ്രാഫറുടെ അന്വേഷണമാണ് സഹദേവനിലെത്തിയത്. ഹനയും സഹദേവനും തൊടിയൂർ നിവാസികളും അടുത്തടുത്തുള്ളവരുമാണ്. സാന്ത്വനം ഡയറക്ടർ നജീബ് മണ്ണേൽ സഹദേവനെയും സാന്ത്വനം കരുനാഗപ്പള്ളി കോഓഡിനേറ്റർ പുന്നൂർ ശ്രീകുമാർ ഹനയെയും ആദരിച്ച​ു. ബിജു മുഹമ്മദ് ആമുഖ പ്രഭാഷണം നടത്തി. ഹാരിസ് ഹാരി, അജയൻ ,നൗഷാദ് ഫിദ, എന്നിവർ സംബന്ധിച്ചു. കാപ്​ഷൻ Adharam klpy1 ചിത്രം: സമൂഹമാധ്യമങ്ങളിൽ വൈറലായ പാട്ടെഴുതിയ സഹദേവനെ സാന്ത്വനം ഡയറക്ടർ നജീബ് മണ്ണേൽ ആദരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.