കൗൺസിൽ യോഗത്തിനിടെ യുവമോർച്ചയുടെ പ്രതിഷേധം

കൊല്ലം: കോർപറേഷൻ കൗൺസിൽ യോഗത്തിനിടെ യുവമോർച്ച പ്രവർത്തകർ പ്രതിഷേധവുമായെത്തി. സ്വകാര്യവ്യക്തിക്ക് പതിച്ചുനൽകിയ ഉപാസന ആശുപത്രിക്ക് സമീപമുള്ള ഭൂമി തിരിച്ചെടുക്കാൻ നടപടി വൈകിപ്പിക്കുന്ന മേയറുടെ നിലപാടിൽ പ്രതിഷേധിച്ചായിരുന്നു പ്രതിഷേധം. യു.ഡി.എഫ് പാർലമൻെററി പാർട്ടി ലീഡർ എ.കെ. ഹഫീസ് കൗൺസിൽ യോഗത്തിൽ വിഷയം ഉന്നയിച്ചു. വസ്തു അളന്നു തിട്ടപ്പെടുത്തണമെന്നും കൈയേറിയിട്ടുണ്ടെങ്കിൽ വിഷയത്തിൽ വിജിലൻസ് അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോർപറേഷൻ പ്രോജക്ട് നടപ്പാക്കാൻ ഭൂമി ​െറയിൽവേക്ക്​ കൈമാറുന്നതടക്കമുള്ളത് അടിയന്തരമായി നടപ്പാക്കണമെന്ന് കോൺഗ്രസ് അംഗം ഉദയ കരുമാലിൽ സുകുമാരൻ ആവശ്യപ്പെട്ടു. കുടുംബശ്രീ വായ്പയെടുത്തതുമായി ബന്ധപ്പെട്ട് ക്രമക്കേട് ആരോപണവുമായി യു.ഡി.എഫ് അംഗം പ്രശാന്ത് രംഗത്തെത്തിയത് കൗൺസിലിൽ ചൂടേറിയ ചർച്ചയായി. ബാങ്ക് ഓഫ് ഇന്ത്യയിൽനിന്ന് കോർപറേഷൻ സി.ഡി.എസിൻെറ പേരിലെടുത്ത 26.79 ലക്ഷം രൂപയുടെ വായ്പ തിരിച്ചടയ്​ക്കാത്തതിനെതുടർന്ന് ജപ്തി നടപടികളായി. വായ്പയെടുത്തിട്ട് വകമാറ്റി ചെലവഴിക്കുകയായിരുന്നെന്നും പിന്നിൽ വലിയ അഴിമതിയാണ് നടന്നതെന്നും അദ്ദേഹം ആരോപിച്ചു. തെരുവുവിളക്ക് പരിപാലനവുമായി ബന്ധപ്പെട്ട വിഷയവും യോഗത്തിൽ ചർച്ചയായി. ഇ സ്മാർട്ടുമായുണ്ടാക്കിയ കരാർ റദ്ദാക്കണമെന്നും പുതിയ കരാർ വിളിക്കണമെന്നും ആവശ്യമുയർന്നു. അതുവരെ തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണിക്ക് ബദൽമാർഗം സ്വീകരിക്കണമെന്നും അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് ലൈഫ് മിഷൻ വഴി കൂടുതൽ വീടുകൾ നിർമിച്ചത് ഉൾ​െപ്പടെ കോർപറേഷൻ നടത്തിയ വികസനപ്രവർത്തനങ്ങളെ മറയ്ക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് വികസനസമിതി അധ്യക്ഷൻ എം.എ. സത്താർ പറഞ്ഞു. കോർപറേഷ​ൻെറ വസ്തുവുമായി ബന്ധപ്പെട്ട് തിരിമറി നടന്നിട്ടില്ലെന്ന് മേയർ ഹണി ബെഞ്ചമിൻ മറുപടി നൽകി. ഭൂമി സംരക്ഷിക്കപ്പെടുന്ന നിലപാടാണ് സ്വീകരിക്കുന്നത്. തെരുവുവിളക്കുകളുടെ പരിപാലനം അടിയന്തരമായി നടത്തുമെന്നും അവർ പറഞ്ഞു. വിവാദഭൂമി വിഷയത്തിൽ കോർപറേഷന്​ പുറത്ത് യുവമോർച്ച നടത്തിയ പ്രതിഷേധം പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. പ്രവർത്തകരിൽ ചിലർ ബാരിക്കേഡ് ഭേദിച്ച്​ മേയറുടെ ചേംബറിലേക്ക് ചാടിക്കയറാൻ ശ്രമം നടത്തി. യുവമോർച്ച കൊല്ലം മണ്ഡലം പ്രസിഡൻറ് പ്രണവ് താമരക്കുളം ഉദ്ഘാടനം ചെയ്തു. നേതാക്കളായ അനന്ദു, വിഷ്ണു, കൃഷ്ണകാന്ത്, സുജിത്, രാഹുൽ, ശരത്, സജിത്ത് എന്നിവർ നേതൃത്വം നൽകി. പ്രവർത്തകരെ പൊലീസ് അറസ്​റ്റ്​ ചെയ്തുനീക്കി. തുടർന്ന് ജ്യാമത്തിൽ വിട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.