വൈദ്യുതി ലൈനിന് മുകളിൽ മരംവീണു

അഞ്ചാലുംമൂട്: കനത്ത മഴയിൽ വൈദ്യുതി ലൈനിൻെറ മുകളിലേക്ക് മാവിൻെറ ശിഖരം ഒടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു. കടവൂർ പത്തനാവിൽ ഇന്ദീവരത്തിൽ രാജേഷിൻെറ വീട്ടുവളപ്പിൽ നിന്ന വർഷങ്ങൾ പഴക്കമുള്ള മാവിൻെറ ശിഖരമാണ് ഒടിഞ്ഞുവീണത്. ബുധനാഴ്ച വൈകീട്ട് പെയ്ത മഴയിലാണ് 11 കെ.വി.ലൈനിനു മുകളിലേക്ക് ശിഖരം വീണത്. കെ.എസ്.ഇ.ബി ജീവനക്കാർ വിവരമറിയച്ചതിനെ തുടർന്ന് ചാമക്കട അഗ്​നിശമന സേനയെത്തി കെ.എസ്.ഇ.ബി ജീവനക്കാരുടെ സഹായത്തോടെ മരം മുറിച്ചുമാറ്റി അപകടം ഒഴിവാക്കി. ഏറെ വൈകിയാണ് ഇതുവഴിയുള്ള ഗതാഗതം പുനഃസ്ഥാപിച്ചത്. ചാമക്കട അഗ്​നിശമന സേനാനിലയത്തിലെ സ്​റ്റേഷൻ ഓഫിസർ അനന്തു, അസി. സ്​റ്റേഷൻ ഓഫിസർ മണിയൻ, ഫയർ റെസ്ക്യു ഓഫിസർമാരായ രതീഷ്, സുനിത്കുമാർ, റിയാസ് പ്രമോദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മരം മുറിച്ചുമാറ്റിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.