യുവജന കമീഷൻ സന്ദർശിച്ചു

കൊല്ലം: വിവാഹത്തിൽനിന്ന് പ്രതിശ്രുതവരൻ പിന്മാറിയതിനെ തുടർന്ന് ആത്മഹത്യ ചെയ്ത യുവതിയുടെ വീട് കേരള സംസ്ഥാന യുവജന കമീഷൻ അധ്യക്ഷ ചിന്താ ജെറോം സന്ദര്‍ശിച്ചു. ആത്മഹത്യ വാർത്ത അറിഞ്ഞതിനെ തുടർന്ന് യുവജന കമീഷൻ സ്വമേധയാ കേസെടുത്തിരുന്നു. കുടുംബത്തിന് വേണ്ട എല്ലാപിന്തുണയും യുവജന കമീഷൻ ഉറപ്പാക്കുമെന്നും അവർ അറിയിച്ചു. ആംബുലന്‍സില്‍ കര്‍ട്ടനും സ്​റ്റിക്കറും പാടില്ല -ആര്‍.ടി.ഒ കൊല്ലം: ആംബുലന്‍സുകളുടെ ഉൾവശത്ത് കാഴ്ച മറയ്ക്കുന്ന തരത്തിലുള്ള കര്‍ട്ടനുകള്‍, സ്​റ്റിക്കറുകള്‍ എന്നിവ മോട്ടോര്‍ വാഹന നിയമപ്രകാരം നിരോധിച്ചിട്ടുള്ളതാണെന്നും അത്തരത്തിലുള്ള സ്​റ്റിക്കറുകളും കര്‍ട്ടനുകളും അടിയന്തരമായി നീക്കണമെന്നും റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ ആര്‍. രാജീവ് അറിയിച്ചു. ജില്ലയില്‍ സര്‍വിസ് നടത്തുന്ന ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് പൊലീസ് നല്‍കുന്ന സാക്ഷ്യപത്രം നിര്‍ബന്ധമാക്കി കലക്ടറും ഉത്തരവിട്ടിരുന്നു. സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്ന് സെപ്റ്റംബര്‍ 14നകം ആംബുലന്‍സ് ഉടമകള്‍ ഉറപ്പുവരുത്തി ആംബുലന്‍സില്‍ നിയോഗിച്ചിരിക്കുന്ന ഡ്രൈവറുടെ പേര്, മേല്‍വിലാസം, ഡ്രൈവിങ് ലൈസന്‍സ് നമ്പര്‍, പൊലീസ് വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പ് സെപ്റ്റംബര്‍ 15നകം ആംബുലന്‍സ് ഉടമയുടെ പരിധിയിലുള്ള ആര്‍.ടി ഓഫിസ്/സബ് ആര്‍.ടി ഓഫിസില്‍ സമര്‍പ്പിക്കണം. സെപ്റ്റംബര്‍ 14നകം എല്ലാ ആംബുലന്‍സുകളും അതിലെ ഡ്രൈവര്‍മാരും കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്​റ്റര്‍ ചെയ്ത് അപ്രൂവല്‍ വാങ്ങണം. കോവിഡ് ജാഗ്രത പോര്‍ട്ടല്‍ രജിസ്‌ട്രേഷനുമായുള്ള സംശയങ്ങള്‍ക്ക് 7025342533 നമ്പറില്‍ ബന്ധപ്പെടാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.