കുളത്തൂപ്പുഴ ബലാത്സംഗം: പ്രതിക്ക് ശിക്ഷ ഉറപ്പാക്കണം -എൻ.ജി.ഒ യൂനിയൻ

കൊല്ലം: കുളത്തൂപ്പുഴയിൽ കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവതിയെ ​ആരോഗ്യപ്രവർത്തകൻ ബലാത്സംഗം ചെയ്​ത സംഭവത്തിൽ എൻ.ജി.ഒ യൂനിയൻ പ്രതിഷേധിച്ചു. സങ്കുചിത രാഷ്​ട്രീയതാൽപര്യക്കാർ ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങളെ സർക്കാറിനെതിരെയുള്ള പ്രചാരണായുധമാക്കാനാണ് പരിശ്രമിക്കുന്നത്. ഇത്തരം വ്യാജ പ്രചാരണങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് എൻ.ജി.ഒ യൂനിയൻ ജില്ലാ പ്രസിഡൻറ് ബി. പ്രശോഭദാസും സെക്രട്ടറി സി. ഗാഥയും ആവശ്യപ്പെട്ടു. കല്ലുംതാഴം സിഗ്​നലിൽ വീണ്ടും അപകടം; ബൈക്ക് യാത്രികന് പരിക്ക് കിളികൊല്ലൂർ: ബൈപാസിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. കല്ലുംതാഴം സിഗ്​നലിൽ നിയന്തണം വിട്ട് വന്ന പാർസൽ ഓട്ടോ കാറിലും സ്കൂട്ടറിലുമിടിച്ച് സ്കൂട്ടർ യാത്രക്കാരന് പരിക്കേറ്റു. മാധ്യമപ്രവർത്തകനായ കരുനാഗപ്പള്ളി സ്വദേശി എം.എസ്. ശംഭുവിനാണ് (26) പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ 11ന് കല്ലുംതാഴം സിഗ്​നലിന് സമീപമായിരുന്നു അപകടം. അമിതവേഗത്തിലെത്തിയ പാർസൽ ഓട്ടോ തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന സ്​കൂട്ടറിലും തുടർന്ന് കാറിലും ഇടിക്കുകയായിരുന്നു. സ്​കൂട്ടർ യാത്രക്കാരനായിരുന്ന ശംഭു കാറിനടിയിലേക്ക് തെറിച്ചുവീണെങ്കിലും തലനാരിഴക്ക് രക്ഷപ്പെട്ടു. കൈക്ക് സാരമായി പരിക്കേറ്റ ഇയാളെ സമീപത്തെ ആശുപത്രിയിൽ ചികിത്സക്ക് വിധേയനാക്കി. കാറിൻെറ ഒരുഭാഗം തകർന്നു. അപകടത്തെതുടർന്ന് ബൈപാസിൽ ഗതാഗതതടസ്സമുണ്ടായി. കിളികൊല്ലൂർ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.