മഴക്കെടുതി; രണ്ടുലക്ഷത്തിലേറെ നഷ്​ടം

കൊല്ലം: മഴക്കെടുതിയിൽ ജില്ലയിൽ രണ്ടു ലക്ഷത്തിലേറെ നാശം. എട്ട് വീടുകൾ ഭാഗികമായി തകർന്നു. 2,03,000 രൂപയുടെ നഷ്​ടം കണക്കാക്കി. കൊട്ടാരക്കര താലൂക്കിലാണ് മഴ കൂടുതൽ നാശം വിതച്ചത്. കൊട്ടാരക്കരയിൽ രണ്ട് വീടുകൾ ഭാഗികമായി തകർന്ന് 1.2 ലക്ഷം രൂപയുടെ നഷ്​ടമുണ്ടായി. പത്തനാപുരത്ത് മൂന്ന് വീടുകൾ ഭാഗികമായി തകർന്നതിൽ 60,000 രൂപയുടെ നഷ്​ടം കണക്കാക്കി. പുനലൂരിൽ രണ്ടു വീടുകൾക്ക്​ ഭാഗിക നാശമുണ്ടായതിൽ 13,000 രൂപയുടെ നഷ്​ടമാണുണ്ടായത്. കൊല്ലത്ത് ഒരു വീട് ഭാഗികമായി തകർന്ന് 10,000 രൂപയുടെ നഷ്്ടം കണക്കാക്കുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.