ഫാസ്​റ്റ്​ ഫുഡ് കടയുടമയെ മർദിച്ച സംഭവം -മൂന്നുപേർ അറസ്​റ്റിൽ

(ചിത്രം) കരുനാഗപ്പള്ളി: ഹൈസ്​കൂൾ ജങ്ഷന് സമീപം ഫാസ്​റ്റ് ഫുഡ് കടയുടമ സുധർശന ബാബുവിനെ മർദിച്ച സംഭവത്തിൽ മൂന്നുപേരെ കരുനാഗപ്പള്ളി പൊലീസ് അറസ്​റ്റ് ചെയ്തു. മൈനാഗപ്പള്ളി കടപ്പ, നെടിയവിള കിഴക്കതിൽ നിസാം (50), ഓച്ചിറ ചങ്ങൻകുളങ്ങര, ഷാജി മൽസിലിൽ സജീവ്കുമാർ (44), ചങ്ങൻകുളങ്ങര ചതുമംഗലം വീട്ടിൽ ഷാജു (27) എന്നിവരെയാണ് അറസ്​റ്റ് ചെയ്തത്. ഉത്രാടദിവസം വൈകീട്ടാണ് സംഭവം. സംഭവദിവസം ഒന്നാംപ്രതി അജ്മലിനെ അറസ്​റ്റിലായിരുന്നു. ബംഗാൾ സ്വദേശിനിയെ കൊലപ്പെടുത്തിയ സംഭവത്തിൽ സഹോദരൻ അറസ്​റ്റിൽ (ചിത്രം) കരുനാഗപ്പള്ളി: പാവുമ്പയിൽ ചുടുകട്ട കമ്പനിയിൽ പശ്ചിമബംഗാൾ സ്വദേശിനിയെ കൊലപ്പെടുത്തിയ സംഭവത്തിൽ സഹോദരനെ കരുനാഗപ്പള്ളി പൊലീസ് അറസ്​റ്റ് ചെയ്തു. അഞ്ജലി ലോഹാറിനെ കൊലപ്പെടുത്തിയ പശ്ചിമബംഗാൾ ദക്ഷിണ ദിനാജ്പൂർ ജില്ലയിൽ ഹരിറാംബൂർ മതാറ വില്ലേജിൽ ഗണേഷ് ലോഹറിൻെറ മകൻ ഷിബുലോഹർ (32)നെയാണ് അറസ്​റ്റ് ചെയ്തത്. കഴിഞ്ഞ 31ന് രാത്രി അഞ്ജലി, ഭർത്താവ്, ചുടുകട്ട കമ്പനിയിലെ സുഹൃത്തുക്കൾ എന്നിവർ ചേർന്ന് മദ്യപിച്ചിരുന്നു. സുഹൃത്തിൻെറ മുറിയിലായിരുന്ന അഞ്ജലിയെ സഹോദരൻ മർദിക്കുകയായിരുന്നു. പിറ്റേന്ന് പുലർച്ച ഭർത്താവ്​ സന്തോഷ് സർക്കാർ അഞ്ജലി മരിച്ചതായി മനസ്സിലാക്കി പൊലീസ് സ്​റ്റേഷനിൽ അറിയിക്കുകയായിരുന്നു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് സംഭവം കൊലപാതകമാണെന്ന് മനസ്സിലായത്. ശനിയാഴ്ച ഉച്ചയോടെ ഇയാളുടെ അറസ്​റ്റ് രേഖപ്പെടുത്തി. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. എസ്.എച്ച്.ഒ എസ്. മഞ്ജു ലാൽ, എസ്.ഐമാരായ ജയശങ്കർ, അലോഷ്യസ് അലക്സാണ്ടർ, ശ്യാംലാൽ, എ.എസ്.ഐമാരായ ശ്രീകുമാർ, ശ്രീകുമാർ സി.പി.ഒ ശ്രീകാന്ത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്​റ്റ്് ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.