അപ്പാരൽ പാർക്ക് തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യും

(ചിത്രം) കുണ്ടറ: അഷ്​ടമുടിക്കായൽ പ്രദേശത്ത് താമസിക്കുന്ന മത്സ്യബന്ധനവും അനുബന്ധതൊഴിലും ചെയ്തുജീവിക്കുന്ന കുടുംബങ്ങളിലെ അമ്പത് സ്​ത്രീകൾക്ക് സ്ഥിരതൊഴിലും വരുമാനവും ഉറപ്പാക്കുന്ന അപ്പാരൽ പാർക്കി​ൻെറ ഉദ്ഘാടനം തിങ്കളാഴ്ച നടക്കും. മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം നിർവഹിക്കും. പഞ്ചായത്ത് പ്രസിഡൻറ്​ കെ. ബാബുരാജൻ അധ്യക്ഷത വഹിക്കും. നാല് അംഗങ്ങൾ വീതമുള്ള 12 ഗ്രൂപ്പുകളുടെ നേതൃത്വത്തിലാണ് വസ്​ത്രനിർമാണത്തിനുള്ള അപ്പാരൽ പാർക്ക്. മൂന്ന് പതിറ്റാണ്ട് മുമ്പ് പ്രവർത്തനം നിലച്ചിരുന്ന കുണ്ടറ മഹിള പവർലൂം ഇൻഡസ്​ട്രിയൽ കോഒാപറേറ്റിവ് സൊസൈറ്റി പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലാണ് പുതിയ പാർക്ക്. 1.20 കോടിയാണ് ചെലവ്. 81 ലക്ഷം രൂപ സർക്കാർ ഗ്രാൻറാണ്. അധ്യാപകദിനം: കെ.എസ്​.ടി.എ പ്രതിഷേധിക്കും കുണ്ടറ: ദേശീയ വിദ്യാഭ്യാസനയം കോവിഡി​ൻെറ മറവിൽ നിയമമാക്കുന്നതിനെതിരെ അധ്യാപകദിനത്തിൽ കെ.എസ്​.ടി.എ പ്രതിഷേധിക്കും. വൈകീട്ട് അഞ്ച് മുതൽ ഏഴ് വരെയാണ് പ്രതിഷേധം. അധ്യാപകർ കുടുംബാഗങ്ങളോടൊപ്പം അവരവരുടെ വീടുകൾക്ക് മുന്നിൽ പ്ലക്കാർഡുകളും കൊടികളും ഉയർത്തി പ്രതിഷേധിക്കുമെന്ന് സബ്ജില്ല സെക്രട്ടറി ജിജുമാത്യുവും പ്രസിഡൻറ്​ വിനോദും അറിയിച്ചു. kundara photo2 1.അപ്പാരൽ പാർക്ക് തുടങ്ങുന്ന കെട്ടിടം-കുണ്ടറ-

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.