കോൺഗ്രസ് പ്രതിഷേധിച്ചു

ഓച്ചിറ: ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ ക്ലാപ്പനയിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ കോൺഗ്രസി​ൻെറ പതാക കത്തിക്കുകയും കൊടിമരം നശിപ്പിക്കുകയും ചെയ്ത സംഭവത്തിലെ കുറ്റക്കാർക്കെതിരെ പൊലീസ് നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ടുവരുമെന്ന് മണ്ഡലം പ്രസിഡൻറ്​ ആർ. സുധാകരൻ, പഞ്ചായത്ത് പ്രസിഡൻറ് എസ്.എം. ഇക്ബാൽ എന്നിവർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.