സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

കൊല്ലം: ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ മക്കളില്‍ ഒന്നുമുതല്‍ പത്തുവരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പട്ടികജാതി വികസന വകുപ്പ് നല്‍കുന്ന . ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുവെന്ന് തൊഴില്‍ ഉടമ/സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം സഹിതം അപേക്ഷ സെപ്റ്റംബര്‍ 15നകം അതത് ബ്ലോക്ക് പട്ടികജാതി വികസന ഓഫിസില്‍ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ ജില്ലാ/ബ്ലോക്ക് പട്ടികജാതി വികസന ഓഫിസുകളില്‍ ലഭിക്കും. ഫോണ്‍: 0474- 2794996. ദേശീയപാത: രേഖകളുടെ പരിശോധന കൊല്ലം: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് തഴുത്തല വില്ലേജ് പരിധിയിലെ വസ്തു ഉടമകളുടെ രേഖകളുടെ പരിശോധന സെപ്റ്റംബര്‍ ഏഴ് മുതല്‍ ഒമ്പതുവരെ കൊല്ലം പള്ളിമുക്കില്‍ പ്രവര്‍ത്തിക്കുന്ന എല്‍.എ.എന്‍.എച്ച്.എ.ഐ യൂനിറ്റ്-2 സ്‌പെഷല്‍ തഹസില്‍ദാരുടെ കാര്യാലയത്തില്‍ നടക്കും. ക​െണ്ടയ്​ന്‍മൻെറ് സോണില്‍ ഉള്‍പ്പെട്ടവരും ക്വാറൻറീനില്‍ കഴിഞ്ഞുവരുന്നവരും 0474-2724540 നമ്പറില്‍ ബന്ധപ്പെട്ടാല്‍ സൗകര്യപ്രദമായ തീയതി നിശ്ചയിച്ചുനല്‍കും. ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം കൊല്ലം: ജില്ല സൈനിക ക്ഷേമ ഓഫിസ് വഴി പ്രതിമാസ സാമ്പത്തിക സഹായം കൈപ്പറ്റിക്കൊണ്ടിരിക്കുന്ന രണ്ടാംലോക മഹായുദ്ധ സേനാനികളും വിധവകളും മൂന്ന് മാസത്തിലൊരിക്കല്‍ സമര്‍പ്പിക്കുന്ന ലൈഫ് സര്‍ട്ടിഫിക്കറ്റ് അടിയന്തരമായി ഹാജരാക്കണം. വിശദവിവരങ്ങള്‍ സിവില്‍ സ്​റ്റേഷനിലെ ഓഫിസിലും 0474 -2792987 നമ്പറിലും zswokollam@gmail.com ഇ-മെയിലിലും ലഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.