വെഞ്ഞാറമൂട് കൊലപാതകക്കേസ്: പ്രതികളെ രക്ഷിക്കാൻ കോൺഗ്രസ് ഇല്ല –ഉമ്മൻ ചാണ്ടി

കൊല്ലം: കൊലപാതക രാഷ്​ട്രീയം കോൺഗ്രസിന് വശമില്ലെന്നും വെഞ്ഞാറമൂട് കൊലപാതകത്തിൽ പ്രതികളെ രക്ഷിക്കാൻ കോൺഗ്രസ്​ ഇല്ലെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ജില്ലയിലുടനീളം പാർട്ടി ഓഫിസുകൾക്ക് നേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് ഡി.സി.സി പ്രസിഡൻറ് ബിന്ദുകൃഷ്ണ ചിന്നക്കടയിൽ നടത്തിയ ഉപവാസസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 150ൽപരം ഓഫിസുകൾ തകർക്കുകയും നൂറുകണക്കിന് കൊടിമരങ്ങൾ നശിപ്പിക്കുകയും ചെയ്ത സി.പി.എമ്മിന് കാലം കനത്തമറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി വൈസ്​ പ്രസിഡൻറ് എസ്. ​വിപിനചന്ദ്രൻ അധ്യക്ഷത വഹിച്ചു. വൈകീട്ട് അഞ്ചിന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. എം.പിമാരായ രാജ്മോഹൻ ഉണ്ണിത്താൻ, എൻ.കെ. േപ്രമചന്ദ്രൻ, ആർ.എസ്.പി സംസ്​ഥാന സെക്രട്ടറി എ.എ. അസീസ്​, കെ.പി.സി.സി ഭാരവാഹികളായ ഡോ. ശൂരനാട് രാജശേഖരൻ, എഴുകോൺ നാരായണൻ, എ. ഷാനവാസ്​ഖാൻ, ജി. രതികുമാർ, പി. രാജേന്ദ്രപ്രസാദ്, കെ.സി. രാജൻ, ഡോ. ജി. പ്രതാപവർമതമ്പാൻ എന്നിവർ സംസാരിച്ചു. പോപുലർ ഫിനാൻസിനെതിരെ കൂടുതൽ പരാതിക്കാർ അഞ്ചാലുംമൂട്: പോപുലർ ഫിനാൻസിനെതിരെ കൂടുതൽ പരാതിക്കാർ രംഗത്ത്. പോപുലർ ഫിനാൻസിൽ പണം നിക്ഷേപിച്ചവർ മാസങ്ങളായി കമ്പനിയുടെ അഞ്ചാലുംമൂട് ശാഖയിൽ എത്തിയിട്ടും പണം തിരികെ നൽകിയിരുന്നില്ല. ചിറ്റയം സ്വദേശിയായ ജോയി ലൂക്കോസിൻെറ നേതൃത്വത്തിൽ 84 പേർ ഒപ്പിട്ട പരാതിയും അഞ്ചാലുംമൂട് പൊലീസിൽ നൽകി. അഞ്ചാലുംമൂട് ശാഖ വഴി നാല് കോടി രൂപ തട്ടിയെടുത്തതായാണ് പരാതി. നിക്ഷേപകരുടെ പരാതിയിൽ അഞ്ചാലുംമൂട് പൊലീസ് അന്വേഷണം ആരംഭിച്ചു. അഞ്ചാലുംമൂട് ശാഖ ഇപ്പോൾ അടഞ്ഞുകിടക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.