'ചാത്തന്നൂർ സ്പിന്നിങ് മിൽ നവീകരണം പൂർത്തിയാക്കണം'

കൊല്ലം: ചാത്തന്നൂർ സഹകരണ സ്​പിന്നിങ് മില്ലിൻെറ നവീകരണം പൂർത്തിയാക്കുന്നതിനും തൊഴിലാളികളുടെ വേതനവും പെൻഷനായവരുടെ ആനുകൂല്യങ്ങളും നൽകാനും നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എൻ.കെ. േപ്രമചന്ദ്രൻ എം.പി വ്യവസായമന്ത്രിക്ക് കത്ത് നൽകി. തുച്ഛ വേതനത്തിൽ ജോലി ചെയ്തുകൊണ്ടിരുന്ന തൊഴിലാളികൾക്ക് എട്ടുമാസക്കാലമായി ലേഓഫ് വേതനം പോലും ലഭിക്കുന്നില്ല. 2017 മുതൽ സർവിസിൽനിന്ന് പിരിഞ്ഞവർക്ക് ഗ്രാറ്റുവിറ്റിയോ മറ്റ് ആനുകൂല്യങ്ങളോ നൽകിയിട്ടില്ല. വിഷയത്തിൻെറ ഗൗരവം കണക്കിലെടുത്ത് പ്രശ്നപരിഹാരത്തിന്​ സർക്കാർ ഉണർന്ന് പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.