നിയന്ത്രണം വിട്ട ബസ് റോഡിൽനിന്ന്​ തെന്നിമാറി: വൻ അപകടം ഒഴിവായി

(ചിത്രം) അഞ്ചൽ: യാത്രക്കാരുമായി സർവിസ് നടത്തിയ ബസ് നിയന്ത്രണം വിട്ട് റോഡിൽ നിന്ന്​ തെന്നി മാറി. നാട്ടുകാരുടെ അവസരോചിതമായ ഇടപെടൽ മൂലം അപകടം ഒഴിവായി. അഞ്ചൽ-കുളത്തൂപ്പുഴ റോഡിൽ പത്തടിക്കും പഴയേരൂരിനും മധ്യേയാണ് ബസ് നിയന്ത്രണം വിട്ടത്. റോഡരികിലെ വൈദ്യുതി തൂൺ തകർത്താണ് ബസ് നിന്നത്. ഓടിയെത്തിയ നാട്ടുകാർ വൈദ്യുതി ലൈൻ ഓഫാക്കിയതിനാൽ അപകടം ഒഴിവായി. പത്തോളം യാത്രക്കാർ മാത്രമേ സംഭവസമയം ബസിലുണ്ടായിരുന്നുള്ളൂ. നിസ്സാരമായി പരിക്കേറ്റ നാല് യാത്രക്കാരെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി വിട്ടയച്ചു. കുളത്തൂപ്പുഴ-ഏരുമേലി റൂട്ടിൽ ഓടുന്ന വേണാട് സ്വകാര്യ ഫാസ്​റ്റ്​ പാസഞ്ചർ ബസാണ് അപകടത്തിൽപെട്ടത്. മലയോര ഹൈവേ നിർമാണത്തിലുള്ള അപാകത മൂലം ഈ ഭാഗത്ത് അപകടം പതിവാണെന്ന് നാട്ടുകാർ പറയുന്നു. ഏരൂർ പൊലീസ് സ്ഥലത്തെത്തി നിയമനടപടി സ്വീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.