Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Sep 2020 11:58 PM GMT Updated On
date_range 2 Sep 2020 11:58 PM GMTനിയന്ത്രണം വിട്ട ബസ് റോഡിൽനിന്ന് തെന്നിമാറി: വൻ അപകടം ഒഴിവായി
text_fieldsbookmark_border
(ചിത്രം) അഞ്ചൽ: യാത്രക്കാരുമായി സർവിസ് നടത്തിയ ബസ് നിയന്ത്രണം വിട്ട് റോഡിൽ നിന്ന് തെന്നി മാറി. നാട്ടുകാരുടെ അവസരോചിതമായ ഇടപെടൽ മൂലം അപകടം ഒഴിവായി. അഞ്ചൽ-കുളത്തൂപ്പുഴ റോഡിൽ പത്തടിക്കും പഴയേരൂരിനും മധ്യേയാണ് ബസ് നിയന്ത്രണം വിട്ടത്. റോഡരികിലെ വൈദ്യുതി തൂൺ തകർത്താണ് ബസ് നിന്നത്. ഓടിയെത്തിയ നാട്ടുകാർ വൈദ്യുതി ലൈൻ ഓഫാക്കിയതിനാൽ അപകടം ഒഴിവായി. പത്തോളം യാത്രക്കാർ മാത്രമേ സംഭവസമയം ബസിലുണ്ടായിരുന്നുള്ളൂ. നിസ്സാരമായി പരിക്കേറ്റ നാല് യാത്രക്കാരെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി വിട്ടയച്ചു. കുളത്തൂപ്പുഴ-ഏരുമേലി റൂട്ടിൽ ഓടുന്ന വേണാട് സ്വകാര്യ ഫാസ്റ്റ് പാസഞ്ചർ ബസാണ് അപകടത്തിൽപെട്ടത്. മലയോര ഹൈവേ നിർമാണത്തിലുള്ള അപാകത മൂലം ഈ ഭാഗത്ത് അപകടം പതിവാണെന്ന് നാട്ടുകാർ പറയുന്നു. ഏരൂർ പൊലീസ് സ്ഥലത്തെത്തി നിയമനടപടി സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story