നിബന്ധന ലംഘിച്ച നാല്​ മത്സ്യബന്ധന വള്ളത്തിനെതിരെ നടപടി

കൊല്ലം: നിബന്ധന ലംഘിച്ച നാല് മത്സ്യബന്ധന വള്ളങ്ങൾ പിടികൂടി. വ്യവസ്ഥകൾ ലംഘിക്കുന്നുണ്ടോയെന്ന് കണ്ടെത്താൻ ആർ.ഡി.ഒ നേതൃത്വത്തിൽ രൂപവത്​കരിച്ച സ്പെഷൽ സ്ക്വാഡാണ് വള്ളം പിടികൂടിയത്. ഓരോ വള്ളങ്ങൾക്കും മത്സ്യബന്ധനത്തിന്​ പോകുന്നതിനും തിരികെ ഹാർബറിൽ എത്തുന്നതിനും നിബന്ധന നൽകിയിരുന്നു. ഒറ്റയക്കത്തിൽ രജിസ്ട്രേഷൻ നമ്പർ അവസാനിക്കുന്ന വള്ളങ്ങൾക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലും ഇരട്ടയക്കത്തിൽ അവസാനിക്കുന്നവക്ക് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലുമാണ് കടലിൽ പോകുന്നത്. തിരികെ എത്തിച്ചേരേണ്ട ഹാർബറുകളും നിശ്ചയിച്ച് ചിഹ്നം പതിച്ചിരുന്നു. ഇത്തരം വ്യവസ്ഥ ലംഘിച്ചതിനാണ് നടപടി. ഫിഷറീസ് ഡെവലപ്​മൻെറ് ഓഫിസർ എൽ.ജി. മനോജ്കുമാർ, ട്രാഫിക് എസ്.ഐ പി. പ്രദീപ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.