കോൺഗ്രസും സി.പി.എമ്മും പ്രതിഷേധിച്ചു

അഞ്ചൽ: വെഞ്ഞാറമൂട് കൊലപാതകവുമായി ബന്ധപ്പെട്ട് ആയൂരിൽ കോൺഗ്രസും സി.പി.എമ്മും പ്രതിഷേധ പരിപാടി നടത്തി. കൊലപാതകത്തിൽ പ്രതിഷേധിച്ച് സി.പി.എം നടത്തിയ യോഗം ലോക്കൽ സെക്രട്ടറി എസ്. രാജേന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. എ.എം. റാഫി അധ്യക്ഷത വഹിച്ചു. എം.എസ്. നാസർ, അനേഴ്‌സ്, ബി. മുരളി, രാജേന്ദ്രൻ നായർ എന്നിവർ പങ്കെടുത്തു. കൊടിമരവും കൊടിയും നശിപ്പിച്ചതിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തിയത്. സൈമൺ അലക്സ്, എസ്.ജെ. പ്രേംരാജ്, ലിജു ആലുവിള, കടയിൽ ബാബു, സാമുവൽ തോമസ്, സാ​േൻറഴ്സ് ബേബി, കോടിയാട്ട് പ്രസാദ് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.