കോവിഡ് മാനദണ്ഡം പാലിച്ച് ശ്രീനാരായണ ഗുരു ജയന്തി ആഘോഷം

കൊല്ലം: ശ്രീനാരായണ ഗുരുവിൻെറ 166ാമത് ജയന്തി പതിവ് ആഘോഷങ്ങൾ ഒഴിവാക്കിയും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചും ശ്രീനാരായണീയർ ആചരിച്ചു. വിശേഷാൽ പൂജകൾ, പ്രാർഥന, ഗുരു ചിത്രത്തിന് മുന്നിൽ ദീപം തെളിയിക്കൽ, പുഷ്പാർച്ചന, പതാക ഉയർത്തൽ ഉൾ​െപ്പടെ കോവിഡ് മാനദണ്ഡം പാലിച്ചാണ് ജയന്തി നടന്നത്. ഘോഷയാത്രകളും സമ്മേളനവും അന്നദാനം ഉൾപ്പെടെ മറ്റ് ചടങ്ങുകളും ഉണ്ടായില്ല. കൊല്ലം എസ്.എൻ.ഡി.പി യൂനിയൻ ഓഫിസിന് മുന്നിൽ ലളിതമായ ചടങ്ങുകളോടെയാണ് ആഘോഷം നടന്നത്. ഓഫിസ് അങ്കണത്തിന് മുന്നിൽ ഗുരു ചിത്രത്തിന് മുന്നിൽ ഭദ്രദീപം തെളിച്ച്​ യൂനിയൻ പ്രസിഡൻറ് മോഹൻ ശങ്കർ ജയന്തി ഉദ്ഘാടനം ചെയ്തു. തുടർന്ന് പതാക ഉയർത്തി. യോഗം പ്രവർത്തകർ ഗുരു ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി. ജില്ലയിലെ വിവിധ യൂനിയനുകളിലും ശാഖകളിലും ഇതര ശ്രീനാരായണ പ്രസ്ഥാനങ്ങളിലും ജയന്തി ലളിതമായിട്ടാണ് ആഘോഷിച്ചത്. സെക്രട്ടറി എൻ. രാജേന്ദ്രൻ, കൗൺസിലർ പി. സുന്ദരൻ, വൈസ് പ്രസിഡൻറ് രാജീവ് കുഞ്ഞുകൃഷ്ണൻ, രഞ്ജിത് രവീന്ദ്രൻ, പ്രമോദ് കണ്ണൻ, ഓമനകുട്ടൻ, ഇരവിപുരം സജീവൻ, നേതാജി രാജേന്ദ്രൻ എന്നിവർ നേതൃത്വം നൽകി. പി.ഡി.പി പ്രതിഷേധ മാർച്ച്​ നടത്തി കൊല്ലം: പി.ഡി.പി ചെയർമാൻ അബ്​ദുന്നാസിർ മഅ്​ദനിക്ക്​ വിദഗ്​ദചികിത്സ നൽകി ജീവൻ രക്ഷിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട്​ കൊല്ലം ഹെഡ്​ പോസ്​റ്റ്​ ഓഫിസിലേക്ക്​ പി.ഡി.പി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനവും യോഗവും നടത്തി. സംസ്ഥാന വൈസ്​ചെയർമാൻ യു.കെ. അബ്​ദുൽറഷീദ്​ മൗലവി ഉദ്​ഘാടനം ചെയ്​തു. ജില്ല പ്രസിഡൻറ്​ മനാഫ്​ പത്തടി അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി മൈലക്കാട്​ ഷാ, ബി.എൻ. ശശികുമാർ, സതീശൻ ചവറ, ഷാഹുൽ തെങ്ങുംതറ, നിസാം വെള്ളാവിൽ, കബീർ തരംഗം, അഷ്​റഫ്​, സുധീർ കൊട്ടാരക്കര, ഷാജഹാൻ വള്ളക്കടവ്​, ജലാൽ വട്ടപ്പാറ, ജില്ല സെക്രട്ടറി ബ്രൈറ്റ്​ സൈഫുദ്ദീൻ, ചാത്തിനാംകുളം സലിം എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.