കോൺഫറൻസുകൾ ഇന്ന്

കൊല്ലം: കേരള മുസ്​ലിം ജമാഅത്ത് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന സോൺ തല ഓൺലൈൻ കോൺഫറൻസുകൾ കൊല്ലം, ചവറ സോണുകളിൽ ബുധനാഴ്​ച രാത്രി 7.30ന് നടക്കും. കേരള മുസ്​ലിം ജമാഅത്ത് കൊല്ലം ജില്ല സംഘടനാകാര്യ സെക്രട്ടറി എ.കെ. ഹംസ സഖാഫി മണപ്പള്ളി ഉദ്ഘാടനം ചെയ്യും. കൊല്ലം സോൺ കോൺഫറൻസ് സോൺ പ്രസിഡൻറ്​ നുജുമുദ്ദീൻ അമാനി അധ്യക്ഷത വഹിക്കും. ജില്ല പ്രസിഡൻറ്​ എച്ച്​. ഇസ്സുദ്ദീൻ കാമിൽ സഖാഫി വിഷയാവതരണം നടത്തും. സോൺ ജനറൽ സെക്രട്ടറി താഹാ ഞാറക്കൽ പദ്ധതിപഠനം അവതരിപ്പിക്കും. രാത്രി 7.30ന് പത്തനാപുരം സോൺ കോൺഫറൻസ് നടക്കും. ജില്ല സെക്രട്ടറി അഞ്ചൽ നിസാമുദ്ദീൻ മുസ്​ലിയാർ ഉദ്ഘാടനം ചെയ്യും. എസ്.വൈ.എസ് സംസ്​ഥാന ഉപാധ്യക്ഷൻ ഡോ. പി.എ മുഹമ്മദ് കുഞ്ഞ് സഖാഫി വിഷയാവതരണം നടത്തും. സോൺ പ്രസിഡൻറ്​ ഹാരിസ് കോയ തങ്ങൾ അധ്യക്ഷതവഹിക്കും​. സോൺ ജനറൽ സെക്രട്ടറി ഷാഹുദ്ദീൻ കുഞ്ഞ് പദ്ധതി അവതരണം നടത്തും. സോൺ കൗൺസിൽ അംഗങ്ങളും സർക്കിൾ എക്സിക്യൂട്ടിവ് അംഗങ്ങളും യൂനിറ്റ് ഭാരവാഹികളും അവർക്ക് നൽകിയിരിക്കുന്ന ലിങ്കിലൂടെ കൃത്യസമയത്ത് മീറ്റിങ്ങിൽ സംബന്ധിക്കണമെന്ന് സോൺ ജനറൽ സെക്രട്ടറിമാർ അഭ്യർഥിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.