സംരക്ഷിത കുടുംബ കൂട്ടായ്മയിലൂടെ രോഗവ്യാപനം ചെറുക്കാനാകും ^മന്ത്രി

സംരക്ഷിത കുടുംബ കൂട്ടായ്മയിലൂടെ രോഗവ്യാപനം ചെറുക്കാനാകും -മന്ത്രി കൊല്ലം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രൂപവത്​കരിക്കുന്ന സംരക്ഷിത കുടുംബ കൂട്ടായ്മയിലൂടെ സമ്പര്‍ക്കം വഴിയുള്ള രോഗവ്യാപനം ചെറുക്കാനാകുമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. പ്രവര്‍ത്തനങ്ങളുടെ ഏകോപനവുമായി ബന്ധപ്പെട്ട് ഗൂഗിള്‍ മീറ്റ് വഴി നടന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പഞ്ചായത്ത് പ്രസിഡൻറുമാര്‍ അതത്​ പ്രദേശത്തെ നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തിയതിനുശേഷം ചൊവ്വാഴ്ച നടക്കുന്ന അവലോകന യോഗത്തില്‍ വിവരങ്ങള്‍ അറിയിക്കണമെന്നും നിര്‍ദേശിച്ചു. കോവിഡ് പോസിറ്റിവായ കുടുംബങ്ങളില്‍ ഒറ്റപ്പെട്ടുപോകുന്ന രോഗബാധിതരല്ലാത്ത കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേക സംരക്ഷണം ഏര്‍പ്പെടുത്തുമെന്ന് കലക്ടര്‍ ബി. അബ്​ദുല്‍ നാസര്‍ പറഞ്ഞു. മന്ത്രി കെ. രാജു, മേയര്‍ ഹണി ബെഞ്ചമിന്‍, എം.പിമാരായ എന്‍.കെ. പ്രേമചന്ദ്രന്‍, എ.എം. ആരിഫ്, കെ. സോമപ്രസാദ്, എം.എല്‍.എമാരായ എം. നൗഷാദ്, ആര്‍. രാമചന്ദ്രന്‍, മുല്ലക്കര രത്‌നാകരന്‍, പി. അയിഷാ പോറ്റി, സിറ്റി പൊലീസ് കമീഷണര്‍ ടി. നാരായണന്‍, റൂറല്‍ പൊലീസ് മേധാവി ഹരിശങ്കര്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.