സത്യദേവ​െൻറ ജീവിതകഥ കഥാപ്രസംഗ വേദിയിലേക്ക്

സത്യദേവ​ൻെറ ജീവിതകഥ കഥാപ്രസംഗ വേദിയിലേക്ക് കൊല്ലം: കഥാപ്രസംഗകലയുടെ ഉപാജ്ഞാതാവ് സി.എ. സത്യദേവ​ൻെറ ജീവിതകഥ കഥാപ്രസംഗ വേദിയിലെത്തുന്നു. നൂതനമായ കലാശിൽപത്തിൻെറ രചനയുടെ ഗാനങ്ങളും ഈണവും നൽകി ഡോ. വസന്തകുമാർ സാംബശിവനാണ് സാക്ഷാത്കരിക്കുന്നത്. ശ്രീനാരായണ ഗുരുവിൻെറ ഗൃഹസ്​ഥശിഷ്യനായിരുന്നു സത്യദേവൻ. സംഗീതജ്ഞൻ കൂടിയായിരുന്നു അദ്ദേഹം. കഥാപ്രസംഗമെന്ന മഹത്കലക്ക്​ ജന്മം നൽകിയ സംഭവങ്ങളും ചരിത്രപ്രധാനമായ അവയുടെ പശ്ചാത്തലവും ഉൾച്ചേരുന്ന കലാശിൽപം കഥകളുടെ വിഭിന്നഭാവമാർന്ന ഒരു സംയോജിത രൂപത്തിലായിരിക്കും. ഹരികഥയിൽ നിന്നും കഥാപ്രസംഗത്തിലേക്കുള്ള രൂപപരിണാമം കഥാശിൽപത്തിലുണ്ട്. തിരുവനന്തപുരം എൻ. കൃഷ്ണപിള്ള ഫൗണ്ടേഷനിലും വി. സാംബശിവൻ ഫൗണ്ടേഷനിലും വൈകാതെ വസന്തകുമാർ അവതരിപ്പിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.