കാണാതായ യുവാവിനെപ്പറ്റിയുള്ള അന്വേഷണം എങ്ങുമെത്തിയില്ല

പത്തനാപുരം: കടശ്ശേരിയില്‍നിന്ന്​ . പൊലീസും വനപാലകരും കാട്ടിനുള്ളില്‍ തിരച്ചില്‍ നടത്തി. വനാതിര്‍ത്തിയിലെ താമസക്കാരനായ പിറവന്തൂര്‍ പഞ്ചായത്തിലെ പൂങ്കുളഞ്ഞി കടശ്ശേരി മുക്കലംപാട് തെക്കെക്കര ലതികവിലാസം രവീന്ദ്രന്‍-ലതിക ദമ്പതി കളുടെ മകന്‍ രാഹുലിനെ കഴിഞ്ഞ 19 മുതലാണ് കാണാതായത്. മൊബൈല്‍ ഫോണ്‍ മാത്രമാണ് വീട്ടില്‍ നിന്നും കൊണ്ടുപോയിട്ടുള്ളത്. പത്തനാപുരം പൊലീസും സൈബര്‍ സെല്ലും നടത്തിയ അന്വേഷണത്തില്‍ 20ന്​ പുലര്‍ച്ച മൂന്നിന്​ ശേഷമാണ് ഫോണ്‍ സ്വിച്ച് ഓഫ് ആയതെന്ന് മനസ്സിലായിട്ടുണ്ട്. നാല് ദിവസമായി നാട്ടുകാര്‍ വനമേഖലയിലും ബന്ധുവീടുകളിലും അന്വേഷണം നടത്തിയിരുന്നു. ശനിയാഴ്ച ആയിരവില്ലി കോണ്‍ വനമേഖലയില്‍നിന്ന്​ ലഭിച്ച രക്തസാമ്പിളുകള്‍ തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ അയച്ചിട്ടുണ്ട്. പരിശോധനഫലം രണ്ട് ദിവസത്തിനകം ലഭിക്കും. മാതാപിതാക്കളെ അടക്കം ചോദ്യം ചെയ്യുമെന്ന് പത്തനാപുരം സി.ഐ രാജീവ് പറഞ്ഞു. അഞ്ചൽ ടൗണിൽ ശബ്​ദശല്യം രൂക്ഷം അഞ്ചൽ: കോവിഡി​ൻെറ പശ്ചാത്തലത്തിൽ അഞ്ചൽ ടൗണിലെ ഓണത്തിരക്കും ഗതാഗതക്കുരുക്കും നിയന്ത്രിക്കുന്നതിന് പൊലീസ് ഒരുക്കിയ മൈക്ക് അനൗൺസ്മൻെറ് വ്യാപാരികൾക്കും നാട്ടുകാർക്കും ഏറെ ബുദ്ധിമുട്ടായി മാറി. തിങ്കളാഴ്ച രാവിലെ മുതൽ ടൗണിലുടനീളം ഇലക്ട്രിക് പോസ്​റ്റുകളിൽ കെട്ടിയിരിക്കുന്ന ഉച്ചഭാഷിണിപ്പെട്ടികളിലൂടെ പുറത്ത് വരുന്ന ജാഗ്രതാനിർദേശങ്ങളടങ്ങിയ അറിയിപ്പുകൾ അസഹനീയമായിരിക്കുകയാണ്​. അംഗീകൃത ഡസിബലിൽ കൂടുതലാണ് ഇവിടെ ഉച്ചഭാഷിണിയിൽ കൂടി ശബ്​ദം പ്രസരിപ്പിക്കുന്നത്. പൊലീസ്, പഞ്ചായത്ത് അധികൃതരുടെ ഒത്താശയോടെ നടക്കുന്ന ഈ നിയമനിഷേധത്തിനെതി​െര വ്യാപാരികളു​െടയും നാട്ടുകാരു​െടയും പ്രതിഷേധം ശക്തമാണ്. ഓണം വരെ ഇത് തുടരുമെന്നാണ് പൊലീസി​ൻെറ പ്രഖ്യാപനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.