പഠനോപകരണ വിതരണം

(ചി​ത്രം) കടയ്ക്കൽ: എം.എസ്.എം അറബിക് കോളജിലെ വിവിധ ക്ലാസുകളിലെ ഓൺലൈൻ പഠനസൗകര്യമില്ലാത്ത വിദ്യാർഥികൾക്ക് പൂർവവിദ്യാർഥികൾ നൽകിയ സ്മാർട്ട് ഫോണുകളും സ്ഥാപനത്തിൻെറ വകയായ പാഠപുസ്തകങ്ങളും ഡയറക്ടർ ഡോ. എം.എസ്. മൗലവി വിതരണം ചെയ്തു. എ. താജുദ്ദീൻ നദ്​വി അധ്യക്ഷത വഹിച്ചു. ചന്ദനത്തോപ്പ് ശിഹാബുദ്ദീൻ മൗലവി, അസോസിയേഷൻ ഭാരവാഹികളായ റാഷിദ് പേഴുംമൂട്, ഉനൈസ് നിലമേൽ, സംഗീത റോബർട്ട്, സബീന നാസർ, അഖില എസ്, ശ്രുതി എസ്.എസ്, ലക്ഷ്മി ഷാജഹാൻ തുടങ്ങിയവർ സംസാരിച്ചു. പ്രിലിമിനറി രണ്ട്, ബി.എ രണ്ട്- മൂന്ന് ക്ലാസുകളിലെ ഓൺലൈൻ പഠനം ആഗസ്​റ്റ്​ 24 മുതൽ പുനരാരംഭിക്കുമെന്നും പ്രിലിമിനറി, ബി.എ ക്ലാസുകളിലേക്കുള്ള അഡ്മിഷൻ സെപ്റ്റംബർ അഞ്ച് വരെ തുടരുമെന്നും പ്രിൻസിപ്പൽ അറിയിച്ചു. ആദിവാസികുടുംബങ്ങൾക്ക് ഓണസമ്മാനം പത്തനാപുരം: പാടം വെള്ളംതെറ്റിയിലെ ആദിവാസി കുടുംബങ്ങൾക്ക് റോട്ടറി ക്ലബ് ഓണസമ്മാനം എത്തിച്ചു. പത്തനാപുരം റോട്ടറി ക്ലബിൻെറ നേതൃത്വത്തിൽ റോട്ടറി സോണൽ സർവിസ് ​േപ്രാജക്റ്റിൻെറ ഭാഗമായാണ് ഓണത്തിന് വേണ്ടിയുള്ള ഭക്ഷ്യധാന്യം എത്തിച്ചത്. റോട്ടറി ക്ലബ്‌ ഓഫ് അഞ്ചൽ, പുനലൂർ, റിവർ സൈഡ്, മിഡ് ടൗൺ, കുന്നിക്കോട് റോയൽസ്, പത്തനാപുരം എന്നീ ക്ലബുകളുടെ സംയുക്താഭിമുഖ്യത്തിലാണ് കിറ്റ് വിതരണം നടന്നത്. കെ.ബി. ഗണേഷ് കുമാർ എം.എല്‍.എ ഉദ്​ഘാടനം ചെയ്തു. ബിജു മാത്യു അധ്യക്ഷത വഹിച്ചു. കടയിൽനിന്ന്​ പണവും സാധനങ്ങളും മോഷ്​ടിച്ചു പത്തനാപുരം: വ്യാപാരസ്ഥാപനം കുത്തിത്തുറന്ന് പണവും പലചരക്ക് സാധനങ്ങളും മോഷ്​ടിച്ചു. മാങ്കോട് അംബേദ്കർ കോളനിയിൽ ഷെമി മൻസിലിൻ ഷീജയുടെ പലചരക്ക് കടയാണ് കഴിഞ്ഞദിവസം രാത്രി കുത്തിത്തുറന്നത്. 16,000 രൂപയും സാധനങ്ങളുമാണ് അപഹരിച്ചത്. പത്തനാപുരം പൊലീസ് സ്ഥലത്ത് എത്തി കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.