കോർപറേഷൻ പരിധിയിൽ കോവിഡ് വ്യാപനം

കൊല്ലം: ജില്ലയുടെ കിഴക്കൻ മേഖലയിലും തീരദേശമേഖലയിലും വ്യാപനം പ്രതീക്ഷിച്ച കോവിഡ് കോർപറേഷൻ പരിധിയിലും പിടിമുറുക്കുന്നു. ഞായറാഴ്ച കോർപറേഷൻ പരിധിയിൽനിന്ന് 34 പേർക്കാണ് സമ്പർക്കപ്പകർച്ച സ്ഥിരീകരിച്ചത്. ഇത് കടുത്ത ആശങ്ക സൃഷ്്ടിച്ചിട്ടുണ്ട്. നഗരത്തിരക്ക് കൂടുന്ന സമയത്താണ് സമ്പർക്കപ്പകർച്ചയും വർധിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് വ്യാപാരസ്ഥാപനങ്ങളിൽ പ്രവേശനം. എങ്കിലും ലക്ഷണമില്ലാത്ത രോഗികൾ സമ്പർക്കപ്പകർച്ചയുടെ തോത് വർധിപ്പിക്കുമെന്നാണ് ആശങ്ക. അഞ്ചാലുംമൂട്, കാവനാട്, കുരീപ്പുഴ, നീരാവിൽ, മതിലിൽ, മരുത്തടി, മുണ്ടക്കൽ, വടക്കേവിള തുടങ്ങിയ സ്ഥലങ്ങളിലാണ് ഇപ്പോൾ കൂടുതലായി കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ ഭാഗങ്ങളെല്ലാംതന്നെ മൈക്രോ കണ്ടെയ്ൻമൻെറ് സോണുകൾ ആ‍ക്കി. ഓണത്തിരക്കിൽ കടുത്ത ജാഗ്രത പാലിച്ചില്ലെങ്കിൽ സമ്പർക്കപ്പകർച്ച വൻതോതിൽ ഉയരുമെന്ന് ആരോഗ്യവിഭാഗം മുന്നറിയിപ്പ് നൽകുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.