സംഘർഷത്തിൽ ആറു​ പേർക്ക്​ പരിക്ക്​

അഞ്ചാലുംമൂട്: അഷ്ടമുടി വടക്കേക്കരയിൽ ഇരുവീട്ടുകാർ തമ്മിലുണ്ടായ സംഘർഷത്തിൽ ആറുപേർക്ക്​ പരിക്കേറ്റു. വടക്കേക്കര വലിയവിള ഭാഗത്താണ് വൈകീട്ട് നാലിന് സംഘർഷമുണ്ടായത്. പരിക്കേറ്റവരെ മതിലിലെ സ്വകാര്യആശുപത്രിയിലും ജില്ല ആശുപത്രിയിലും പ്രവേശിപ്പിച്ചു. കഴിഞ്ഞ പെരുന്നാൾ ദിവസം ഇവരുടെ കുട്ടികൾ തമ്മിലുണ്ടായ വാക്കുതർക്കത്തെ തുടർന്ന്​ സംഘർഷം ഉണ്ടാകുകയും പൊലീസ് ഇരുകൂട്ടരെയും വിളിച്ചു വരുത്തി സമവായത്തിൽ വിടുകയുമായിരുന്നു. കഴിഞ്ഞദിവസം വീണ്ടും സംഘർഷമുണ്ടാകുകയായിരുന്നു. ഇരുവിഭാഗത്തിലുംപെട്ട 16 പേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും ചികിത്സയിലുള്ളവർ ആശുപത്രിയിൽനിന്ന് ഡിസ്​ചാർജ്​ ചെയ്യുന്നതനുസരിച്ച്​ അറസ്റ്റ് ഉൾപ്പെടെ നടപടികളിലേക്ക് കടക്കുമെന്നും അഞ്ചാലുംമൂട് പൊലീസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.