ശക്തമായ കാറ്റിൽ വീട് തകർന്നു വീണു

ചവറ: ശക്തമായ കാറ്റില്‍ മത്സ്യത്തൊഴിലാളിയുടെ വീട് തകര്‍ന്നു വീണു. നീണ്ടകര ആല്‍ത്തറ ബീച്ചിലെ എഴിക്കകത്ത് വീട്ടിലെ സന്തോഷിന്റെ വീടാണ് തകര്‍ന്നത്. കഴിഞ്ഞ ദിവസം രാത്രി 8.30ഓടെയായിരുന്നു സംഭവം. വീട്ടിലുള്ളവര്‍ ആഹാരം കഴിക്കുന്നതിനിടയില്‍ ശബ്ദം കേട്ട് നോക്കിയപ്പോള്‍ വീട് തകരുന്നതായി കാണുകയായിരുന്നു. ഉടന്‍തന്നെ സന്തോഷും ഭാര്യ പ്രീതയും കൂടി സുഖമില്ലാതെ കിടക്കുന്ന ഇവരുടെ മാതാവിനെ നാട്ടുകാരുടെ സഹായത്തോടെ പുറത്തെത്തിച്ചപ്പോഴേക്കും വീട് പൂര്‍ണമായും ഇടിഞ്ഞു വീണു. വീട്ടുകാരുടെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടല്‍ കാരണം വലിയ അപകടത്തില്‍ നിന്നാണ് ഇവരുടെ മാതാവ്​ രക്ഷപ്പെട്ടത്. ഉള്ള കിടപ്പാടം പോയതോടെ ഭാവി എന്താകും എന്ന അങ്കലാപ്പിലാണ് സന്തോഷും കുടുംബവും. സംഭവമറിഞ്ഞ് വാര്‍ഡംഗം മീനു ജയകുമാര്‍, ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി, വൈസ് പ്രസിഡന്റ് സോഫിയസലാം മറ്റു ജനപ്രതിനിധികള്‍ എന്നിവര്‍ സന്തോഷിന്റെ വീട്ടിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.