ക്വിറ്റ് ഇന്ത്യ ദിന സ്മൃതിയാത്ര

ശാസ്താംകോട്ട: വർഗീയതക്കും ഫാഷിസത്തിനുമെതിരെ യൂത്ത്​ കോൺഗ്രസ് മൈനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി വൈ. ഷാജഹാൻ, നാദിർഷ കാരൂർക്കാവ്, വൈ. നജിം, ഉണ്ണി ഇലവിനാൽ, അനസ് ഖാൻ, അനിൽ ചന്ദ്രൻ, വിദ്യാരംഭം ജയകുമാർ, വർഗീസ് തരകൻ, മഞ്ചുഷ ആർ. പിള്ള, മനാഫ് മൈനാഗപള്ളി എന്നിവർ നേതൃത്വം നൽകി. ഭാരവാഹികൾ മൈനാഗപ്പള്ളി: ഇടവനശ്ശേരി 1488 ാം നമ്പർ എൻ.എസ്.എസ് കരയോഗം ഭാരവാഹികൾ: ജി. ശശിധരൻ (പ്രസി.) മധുസൂദന കുറുപ്പ് (വൈ. പ്രസി.), ശശിധരൻ പിള്ള (സെക്ര.), രഞ്ജിത്ത് (ജോ. സെക്ര.), ഉണ്ണികൃഷ്ണ പിള്ള (ട്രഷ.). ചിത്രം - ഫെസ്ക പുരസ്ക്കാര വിതരണം ശാസ്താംകോട്ട: മൈനാഗപ്പള്ളി, ശാസ്താംകോട്ട, ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്തുകളിലെ സർക്കാർ, പൊതുമേഖല, സഹകരണ-ബാങ്കിങ് മേഖലയിലെ ജീവനക്കാരുടെ കൂട്ടായ്മയായ ഫെസ്കയുടെ പുരസ്കാരം ശാസ്താംകോട്ട 'നമ്മുടെ കായൽ കൂട്ടായ്മ' സംഘടനക്ക് സമർപ്പിച്ചു. ഡോ. സുജിത് വിജയൻപിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. നിർധന രോഗികൾക്കുള്ള പ്രതിമാസ ധനസഹായ പദ്ധതിയായ കാരുണ്യസ്പർശത്തിന്‍റെ ഉദ്ഘാടനം ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അൻസർ ഷാഫി നിർവഹിച്ചു. ആർ. രാജീവ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗങ്ങളായ ഉണ്ണി കിടങ്ങയം, സജിമോൻ, ശാസ്താംകോട്ട ദിലീപ് കുമാർ, എസ്. ബഷീർ, ബി. ജൗഹർ, അജ്മൽ ഖാൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.