ഭരണഘടന സാക്ഷരത പ്രഖ്യാപനം; സംഘാടകസമിതി രൂപവത്കരിച്ചു

കുളത്തൂപ്പുഴ: ഭരണഘടന സാക്ഷരതയില്‍ പൂര്‍ണത കൈവരിച്ച ആദ്യപഞ്ചായത്തെന്ന പ്രഖ്യാപനം വിപുലമായ പരിപാടികളോടെ നടത്തുന്നത് സംബന്ധിച്ച് കുളത്തൂപ്പുഴയില്‍ സംഘാടകസമിതി രൂപവത്കരിച്ചു. ജില്ല പഞ്ചായത്ത് ആസൂത്രണസമിതി അംഗം കെ. ഷാജി ഉദ്ഘാടനം ചെയ്തു. 'ദി സിറ്റിസൺ -2022' എന്ന പേരില്‍ സംഘടിപ്പിച്ച പരിശീലന പരിപാടിയുടെ അവസാനഘട്ടം പൂര്‍ത്തിയായതോടെയാണ് സമ്പൂര്‍ണ ഭരണഘടന സാക്ഷരത കൈവരിച്ച ആദ്യ ഗ്രാമപഞ്ചായത്തെന്ന പ്രഖ്യാപനത്തിനുള്ള അണിയറ പ്രവര്‍ത്തനത്തിനൊരുങ്ങുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് രാധാ രാജേന്ദ്രന്‍, അംഗങ്ങളായ ഇ.കെ. സുധീര്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് നദീറ സൈഫുദീന്‍, പി. ലൈലാബീവി, ചന്ദ്രകുമാര്‍, ഷീജ റാഫി എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.