കൊട്ടിയം: സ്വാതന്ത്ര്യത്തിന്‍റെ 75ാമത് വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ഉമയനല്ലൂർ സമൃദ്ധി സ്വാശ്രയ കർഷകസമിതി സംഘടിപ്പിച്ചു. മഹാത്മഗാന്ധി സന്ദർശിച്ച പന്മന ആശ്രമത്തിലേക്കാണ് യാത്ര സംഘടിപ്പിച്ചത്. രാവിലെ ഉമയനല്ലൂർ സമൃദ്ധി അങ്കണത്തിൽ യാത്രാ ക്യാപ്റ്റന്മാർക്ക് പതാക കൈമാറി സമൃദ്ധി ചെയർമാൻ ഷാജി ഉദ്ഘാടനം ചെയ്തു. സമൃദ്ധി സ്വാശ്രയ കർഷകസമിതിയുടെയും യുവജന വിഭാഗമായ യുവസമൃദ്ധിയുടെയും പ്രവർത്തകർ പങ്കെടുത്തു. മഹാത്മജിയുടെ സ്‌മൃതി മണ്ഡപം, ആശ്രമ സ്ഥാപകനും സ്വാതന്ത്ര്യസമര പോരാളിയുമായ കുമ്പളത്ത് ശങ്കുപ്പിള്ളയുടെ സ്‌മൃതികുടീരം, ചട്ടമ്പിസ്വാമി സ്‌മൃതി മണ്ഡപം എന്നിവിടങ്ങളിൽ പുഷ്‌പാർച്ചന നടത്തി. സമൃദ്ധി വൈസ് ചെയർമാൻ ആർ. രതീഷ്, ജോയന്‍റ് കൺവീനർ നജുമുദ്ദീൻ ചാത്തിനാംകുളം, യുവസമൃദ്ധി പ്രസിഡന്‍റ് നന്ദു, കൺവീനർ അക്ഷയ്, കണ്ണൻ, രതീഷ് എന്നിവർ നേതൃത്വം നൽകി. അംഗൻവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു അഞ്ചാലുംമൂട്: തൃക്കരുവ പഞ്ചായത്തിന്‍റെ മെയിന്‍റനൻസ് ഫണ്ട് ഉപയോഗിച്ച് പൂർത്തീകരിച്ച 66ാം നമ്പർ അംഗൻവാടിയുടെ പുതിയ കെട്ടിടത്തിന്‍റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ് സരസ്വതി രാമചന്ദ്രൻ നിർവഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അജ്മീൻ എം. കരുവ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം സുജിത്, ജില്ല പഞ്ചായത്ത് മെംബർ ബി. ജയന്തി, ബ്ലോക്ക് പഞ്ചായത്തംഗം എസ്. ഷെഹിന, മറ്റ് വാർഡ് മെംബർമാർ, തൃക്കരുവ, തൃക്കടവൂർ ഐ.സി.ഡി.എസ് സൂപ്പർവൈസർമാർ, അംഗൻവാടി അധ്യാപകർ, ഹെൽപ്പേഴ്സ്, രക്ഷാകർത്താക്കൾ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.