കിഴക്കേകല്ലട: ജില്ല വ്യവസായ വാണിജ്യ വകുപ്പും- കിഴക്കേ കല്ലട ഗ്രാമപഞ്ചായത്തും സംയുക്തമായി വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി വായ്പ-ലൈസൻസ് മേള സംഘടിപ്പിച്ചു. ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജയദേവി മോഹൻ ഉദ്ഘാടനം ചെയ്തു. കിഴക്കേകല്ലട ഗ്രാമപഞ്ചായത്ത് വികസനസമിതി അധ്യക്ഷ റാണി സുരേഷ് അധ്യക്ഷതവഹിച്ചു. ക്ഷേമസമിതി ചെയർമാൻ സുനിൽകുമാർ, ബ്ലോക്ക് പഞ്ചായത്തംഗം എസ്. ശ്യാം, രതീഷ്, രാജു ലോറൻസ് എന്നിവർ സംസാരിച്ചു. ഉദ്ഘാടനം കുണ്ടറ: കുമ്പളം പബ്ലിക് ലൈബ്രറിയിൽ എം.എൽ.എ ഫണ്ടിൽനിന്ന് അനുവദിച്ച സൗണ്ട് സിസ്റ്റത്തിന്‍റെ ഉദ്ഘാടനം ചൊവ്വാഴ്ച വൈകീട്ട് നാലിന് പി.സി. വിഷ്ണുനാഥ് എം.എൽ.എ നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.