പള്ളിമുക്ക്–പൊട്ടിമുക്ക് റോഡ് പ്രവൃത്തി തുടങ്ങി

കുണ്ടറ: മൂന്ന് വർഷമായി തകർന്ന് കിടന്നിരുന്ന കുണ്ടറ-മൺറോതുരുത്ത് റോഡിന്‍റെ ഭാഗമായ പള്ളിമുക്ക്-പൊട്ടിമുക്ക് റോഡ് അറ്റകുറ്റപ്പണിക്ക് ഞായറാഴ്ച തുടക്കമായി. ഏറെ നാളായി വിവിധ സംഘടനകൾ പ്രതിഷേധങ്ങൾ അറിയിച്ചിട്ടും അധികൃതർ അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചിരുന്നത്. കഴിഞ്ഞദിവസം കുണ്ടറ പൗരസമിതി, വ്യാപാരി വ്യവസായി പ്രതിനിധികൾ, ഓട്ടോ തൊഴിലാളികൾ, വിവിധ ​െറസിഡന്‍റ്സ്​ അസോസിയേഷൻ പ്രതിനിധികൾ, ആം ആദ്മി പാർട്ടി പ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിൽ കേരള റോഡ് ഫണ്ട് ബോർഡ് ഓഫിസ്​ പടിക്കൽ ധർണ നടത്തിയിരുന്നു. പി.സി. വിഷ്ണുനാഥ് എം.എൽ.എ, കലക്ടർ എന്നിവർക്ക് സമരക്കാർ നിവേദനവും നൽകിയിരുന്നു. തുടർന്നാണ് പ്രവൃത്തി ആരംഭിച്ചത്. നേത്രപരിശോധന ക്യാമ്പ് കുണ്ടറ: പെരുമ്പുഴ തണൽ ചാരിറ്റബിൾ സൊസൈറ്റി തിരുനൽവേലി അരവിന്ദ് കണ്ണാശുപത്രി, ജില്ല അന്ധതനിവാരണ സൊസൈറ്റി എന്നിവയുമായി ചേർന്ന് സൗജന്യ നേത്രപരിശോധന ക്യാമ്പും തിമിര ശസ്​ത്രക്രിയയും നടത്തി. ഷീബു, അബീഷ്, ശരത്, ധനേഷ്, വിജിത്ത്, ഷീബ അബാഷ് എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.