പഞ്ചായത്തുതല കൂട്ടായ്മ

കൊല്ലം: വിലക്കയറ്റം തടയുക, കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് വില നിശ്ചയിച്ച് സര്‍ക്കാര്‍ സംഭരിക്കുക, കര്‍ഷക തൊഴിലാളികള്‍ക്ക് ദേശീയതലത്തില്‍ മിനിമം കൂലി വ്യാപിപ്പിച്ച് നടപ്പാക്കുക, തൊഴില്‍നിയമ ഭേദഗതി പിന്‍വലിക്കുക, തൊഴിലില്ലായ്മ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്​ ദേശീയതലത്തില്‍ നടക്കുന്ന സമരത്തിന്‍റെ ഭാഗമായി എട്ടിന് സി.ഐ.ടി.യു, കര്‍ഷകസംഘം, കെ.എസ്.കെ.ടി.യു സംഘടനകളുടെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ സംഘടിപ്പിക്കുമെന്ന് സി.ഐ.ടി.യു ജില്ല സെക്രട്ടറി എസ്. ജയമോഹന്‍, കെ.എസ്.കെ.ടി.യു ജില്ല സെക്രട്ടറി പി.എ. എബ്രഹാം എന്നിവര്‍ അറിയിച്ചു. അനുശോചിച്ചു കൊല്ലം: പ്രതാപവർമ തമ്പാന്‍റെ നിര്യാണത്തിൽ കേരള പ്രവാസി വെൽഫെയർ ഓർഗനൈസേഷൻ സംസ്ഥാന കമ്മിറ്റി യോഗം അനുശോചിച്ചു. സംസ്ഥാന ചെയർമാൻ എൻ.എസ്. വിജയൻ അധ്യക്ഷത വഹിച്ചു. കെ.എസ്. കമറുദ്ദീൻ മുസ്​ലിയാർ, അഞ്ചൽ വേണുഗോപാൽ, അഡ്വ. നീരാവിൽ കൃഷ്ണകുമാർ, കണ്ണനല്ലൂർ ബെൻസിലി, ഫ്രാൻസിസ് സേവ്യർ, ഔസേപ്​ ഫെർഡിനൻറ്, കൊച്ചുനട രാജേഷ്, സലാം പോരുവഴി, ജെയിംസ് കാർലോസ്, കൊല്ലം അലക്സാണ്ടർ, ഓമനക്കുട്ടൻപിള്ള കായംകുളം എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.