കശുവണ്ടി വ്യവസായ സംരക്ഷണത്തിന് നടപടി വേണം

കൊല്ലം: പൂട്ടിക്കിടക്കുന്ന കശുവണ്ടി ഫാക്ടറികൾ തുറക്കാൻ നടപടി സ്വീകരിക്കാതെ സർക്കാർ തൊഴിലാളികളെ വഞ്ചിക്കുകയാണെന്നും പൂട്ടിക്കിടക്കുന്ന ഫാക്ടറികൾ സർക്കാർ ഏറ്റെടുത്ത് പ്രവർത്തിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കലക്ടറേറ്റ് പടിക്കൽ യു.ടി.യു.സി ട്രേഡ് യൂനിയൻ നേതാക്കളും പ്രവർത്തകരും നടത്തിയ ഏകദിന സത്യഗ്രഹം ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ ജനറൽ സെക്രട്ടറി സജി ഡി. ആനന്ദ്, യു.ടി.യു.സി ജില്ല പ്രസിഡന്‍റ് ടി.സി. വിജയൻ, ആർ.എസ്.പി ജില്ല സെക്രട്ടറി കെ.എസ്. വേണുഗോപാൽ, ഇടവനശ്ശേരി സുരേന്ദ്രൻ, പി. പ്രകാശ് ബാബു, കെ. സിസിലി, കുരീപ്പുഴ മോഹനൻ, ജി. വേണുഗോപാൽ, എം.എസ്. ഷൗക്കത്ത്, കെ. രാമൻപിള്ള, പാങ്ങോട് സുരേഷ്, ടി.കെ. സുൽഫി, ഉല്ലാസ് കോവൂർ, സുഭാഷ് കല്ലട എന്നിവർ നേതൃത്വം നൽകി. ലൈബ്രറി കൗണ്‍സില്‍ 1000 ചരിത്ര ക്ലാസ് നടത്തും കൊല്ലം: സ്വാതന്ത്ര്യത്തിന്‍റെ 75ാം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി ജില്ല ലൈബ്രറി കൗണ്‍സില്‍ രണ്ട്​ ഗ്രാമീണ ഗ്രന്ഥശാലകള്‍ കേന്ദ്രീകരിച്ച് ആയിരം ചരിത്ര ക്ലാസ് നടത്തും. വിഷയാവതരണം നടത്തുന്നതിനുള്ള റിസോഴ്സ് പേഴ്സണ്‍മാരുടെ ജില്ലതല പരിശീലനം വ്യാഴാഴ്ച രാവിലെ 9.30ന് കൊല്ലം പബ്ലിക് ലൈബ്രറി സരസ്വതി ഹാളില്‍ നടക്കും. സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി.കെ. മധു ഉദ്ഘാടനം ചെയ്യും. ചരിത്രകാരനായ കെ.എന്‍. ഗണേഷ് വിഷയം അവതരിപ്പിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.