കല്ലുകടവ് പാലത്തിന് ശാപമോക്ഷം; ടാറിങ് നടത്തി

ശാസ്താംകോട്ട: കുന്നത്തൂർ -കരുനാഗപ്പള്ളി താലൂക്കുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കല്ലുകടവ് പാലത്തിന് ശാപമോക്ഷം. നിരന്തര പരാതിയെതുടർന്ന് അധികൃതർ ഇന്നലെ ടാറിങ് നടത്തി ഗതാഗതയോഗ്യമാക്കി. മൂന്ന് വർഷത്തിലധികമായി ടാറിങ് ചെയ്യാത്തതുമൂലം നിരവധി കുഴികൾ രൂപപ്പെട്ട് പാലത്തിൽ കൂടിയുള്ള യാത്ര അപകടകരമായിരുന്നു. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം 'മാധ്യമം' വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ശാസ്താംകോട്ട - കരുനാഗപ്പള്ളി പ്രധാന പാതയിലെ ഈ പാലത്തിന്‍റെ ഇരുവശങ്ങളിലും കിഫ്ബി പദ്ധതി പ്രകാരം ടാർ ചെയ്​തെങ്കിലും പാലത്തിന്‍റെ ഭാഗം ഒഴിച്ചിട്ടു. പൊതുപ്രവർത്തകർ വിഷയം പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് ചെറിയ അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും റോഡ് പഴയ രീതിയിലായി. പ്രതിഷേധം ശക്തമായതിനെ തുടർന്ന് പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥർ ഇടപെട്ട് കരാറുകാരനെ കൊണ്ട് റോഡ് ടാറിങ്​ നടത്തുകയായിരുന്നു. വായന ദിനാചരണം ഓച്ചിറ: തഴവ ആദിത്യവിലാസം ഗവ. ഹൈസ്കൂളിൽ മലയാളം ക്ലബും വിദ്യാരംഗം കലാസാഹിത്യ വേദിയും ചേർന്ന് നടത്തിയ വായനാദിനാചരണം ശാസ്താംകോട്ട അജയകുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് കെ. സതീശൻ അധ്യക്ഷതവഹിച്ചു. എസ്.എം.സി ചെയർമാൻ ജി. അജിത്​ കുമാർ, ഡെപ്യൂട്ടി പ്രഥമാധ്യാപിക വി.എസ്. കവിത, സ്റ്റാഫ് സെക്രട്ടറി ജെ. വിനീഷ്, ആർ. പത്മകുമാർ, വിധുമോൾ, സ്മിത, സുജ, ഐറിൻ, അനു എന്നിവർ സംസാരിച്ചു. കൃഷ്ണപുരം നേതൃസമിതിയും പ്രയാർ രാജരാജവർമ ഗ്രന്ഥശാലയും ചേർന്ന് നടത്തിയ വായനപക്ഷാചരണം ഗ്രന്ഥശാല താലൂക്ക് യൂനിയൻ പ്രസിഡന്‍റ് ജി. സന്തോഷ്​കുമാർ ഉദ്ഘാടനം ചെയ്തു. നവീകരിച്ച മീറ്റിങ് ഹാളിന്‍റെ ഉദ്ഘാടനം ഗ്രന്ഥശാല സംസ്ഥാന കൗൺസിൽ അംഗം എസ്. ആസാദും മൈക്ക് സെറ്റിന്‍റെ ഉദ്ഘാടനം കെ.കെ. അനിൽകുമാറും നിർവഹിച്ചു. എസ്.എസ്. നായർ അധ്യക്ഷതവഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.