കരുനാഗപ്പള്ളിയിൽ മയക്കുമരുന്ന് വേട്ട; എം.ഡി.എം.എയുമായി യുവാക്കൾ അറസ്റ്റിൽ

കരുനാഗപ്പള്ളി: മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അറസ്​റ്റിൽ. ശൂരനാട് തെക്ക് കിടങ്ങയം ചെപ്പള്ളി തെക്കതിൽ വീട്ടിൽ നിന്ന് മൈനാഗപ്പള്ളി തെക്ക് ഇപ്പായി വിളപ്പുറം കോളനിയിൽ താമസിക്കുന്ന പി. അനീഷ് (33), കരുനാഗപ്പള്ളി കല്ലേലിഭാഗം മാരാരിത്തോട്ടം ക്ഷേത്രത്തിന് സമീപം ബിന്ദുഭവനം വീട്ടിൽ എച്ച്. വൈശാഖ് (23) എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് 70.19 ഗ്രാം എം.ഡി.എം.എ ​കരുനാഗപ്പള്ളി പൊലീസ്​ കണ്ടെടുത്തു. പൊലീസിന് ലഭിച്ച രഹസ്യസന്ദേശത്തെ തുടർന്ന് കാറിൽ സഞ്ചരിച്ച ഇവരെ വലിയത്ത് ഹോസ്​പിറ്റലിന് കിഴക്ക് ഭാഗത്ത് റോഡിൽ ​െവച്ച് പിടികൂടുകയായിരുന്നു. അടിവസ്​ത്രത്തിനുള്ളിലും പാന്‍റ്സിന്‍റെ പോക്കറ്റിലുമായി സൂക്ഷിച്ച മയക്കുമരുന്നാണ് ​പിടികൂടിയത്. കഴിഞ്ഞ ദിവസവും എം.ഡി.എം.എയുടെ വ്യാപാരവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കരുനാഗപ്പള്ളി പൊലീസ്​ ബംഗളൂരുവിൽ നിന്ന് പിടികൂടിയിരുന്നു. കരുനാഗപ്പള്ളി എ.സി.പി പ്രദീപ്കുമാറിന്‍റെ മേൽനോട്ടത്തിൽ കരുനാഗപ്പള്ളി ഇൻസ്​പെക്ടർ ജി. ഗോപകുമാറിന്‍റെ നേതൃത്വത്തിൽ എസ്​.ഐമാരായ അലോഷ്യസ്​ അലക്സാണ്ടർ, ആർ. ശ്രീകുമാർ, ജിമ്മി ജോസ്​, എ.എസ്​.ഐ മാരായ നന്ദകുമാർ, ഷാജി മോൻ, ശ്രീകുമാർ, എസ്​.സി.പി.ഒ രാജീവ്, സി.പി.ഒ മാരായ ഹാഷിം, ഷിർദിഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാൻഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.