ഹോട്ടൽ തകർത്തതിൽ പ്രതിഷേധം

കരുനാഗപ്പള്ളി: പുതിയകാവില്‍ നിസാറിന്‍റെ ഉടമസ്ഥതയിലുള്ള 'കലവറ' ഹോട്ടല്‍ തകർത്ത് ജീവനക്കാരെ മർദിച്ചത് അന്വേഷിക്കണമെന്ന് യു.എം.സി സംസ്ഥാന സെക്രട്ടറി നിജാം ബഷി ആവശ്യപ്പെട്ടു. ദേശീയപാത സ്ഥലമെടുപ്പില്‍ കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികള്‍ക്കെതിരെ എന്‍.എച്ച് അധികാരികളും ബില്‍ഡിങ് ഉടമകളും അക്രമം അഴിച്ചുവിടുന്നത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ഡി. മുരളീധരന്‍ അധ്യക്ഷതവഹിച്ചു. ജില്ല ജനറല്‍ കണ്‍വീനര്‍ ആസ്റ്റിൻ ബെന്നന്‍, കെ. സരസചന്ദ്രന്‍പിള്ള, നുജും, സിദ്ദിക്ക്, റെജി ഫോട്ടോപാര്‍ക്ക്, റൂഷ പി.കുമാര്‍, മോഹനന്‍പിള്ള, എസ്. വിജയന്‍, ഷിഹാന്‍ബഷി, എസ്. രാജു, ജവാദ്, മുഹമ്മദ്​ കുഞ്ഞ്, വിജയകുമാര്‍, നാസറുദ്ദീന്‍, അനീഷ് എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.