കൊല്ലം: അടഞ്ഞു കിടക്കുന്ന കശുവണ്ടി ഫാക്ടറികൾ തുറന്ന് പ്രവർത്തിക്കണമെന്നും തൊഴിലാളികൾക്കുള്ള ഇ.എസ്.ഐ, പി.എഫ് ആനുകൂല്യങ്ങൾ അനുവദിക്കുന്നതിന് നിബന്ധനകൾ ഒഴിവാക്കണമെന്നും കേരള കശുവണ്ടി തൊഴിലാളി കേന്ദ്ര കൗൺസിൽ (എ.ഐ.ടി.യു.സി) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. നിലവിൽ കശുവണ്ടി മേഖലയിൽ നൂറിൽ താഴെ കമ്പനികളാണ് തുറന്നു പ്രവർത്തിക്കുന്നത്. എല്ലാ ഫാക്ടറികളും പ്രവർത്തിക്കാൻ ആവശ്യമായ തോട്ടണ്ടി വിദേശരാജ്യങ്ങളിൽനിന്ന് സംഭരിച്ച് വിതരണം ചെയ്യുമെന്ന് പ്രഖ്യാപനം നടത്തി രൂപവത്കരിച്ച കാഷ്യു ബോർഡിന്‍റെ പ്രവർത്തനം പരാജയമാണ്. ഫാക്ടറികൾ തുറന്ന് പ്രവർത്തിക്കണമെന്ന് ആവശ്യപ്പെട്ട് ജൂലൈ 20ന് കൊല്ലം ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നിൽ സമരസംഗമം നടത്തും. പ്രസിഡന്‍റ് ജി. ബാബു അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി ജി. ലാലു റിപ്പോർട്ട് അവതരിപ്പിച്ചു. എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്‍റ് ജെ. ഉദയാഭാനു, അയത്തിൽ സോമൻ, സി.ജി. ഗോപുകൃഷ്ണൻ, ആർ. മുരളീധരൻ, എസ്.ഡി. അഭിലാഷ്, എൻ. പങ്കജരാജൻ, ബി. അജയഘോഷ്, ദിനേഷ്ബാബു, ആർ. സുന്ദരേശൻ, പ്രഫ. ജി. പുരുഷോത്തമൻ, എം. സുരേന്ദ്രൻ, ബി. രാജു, എൻ. സോമരാജൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.