കൊല്ലം: ജില്ലയിലെ ഭരണഘടന സാക്ഷരത കാമ്പയിനിലെ സ്ത്രീ സാന്നിധ്യം ഗുണകരമായ മാറ്റങ്ങള്‍ക്ക് കാരണമാകുമെന്ന് കവി കുരീപ്പുഴ ശ്രീകുമാര്‍. സമ്പൂര്‍ണ ഭരണഘടന സാക്ഷരത കാമ്പയിന്‍ 'സിറ്റിസണ്‍ 2022' കോര്‍പറേഷന്‍ തല ഉദ്ഘാടനം സി. കേശവന്‍ മെമ്മോറിയല്‍ ടൗണ്‍ ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മേയര്‍ പ്രസന്ന ഏണസ്റ്റ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സാം കെ. ഡാനിയല്‍ ഭരണഘടന ആമുഖാവതരണം നടത്തി. ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, അസൂത്രണസമിതി വൈസ് ചെയര്‍മാന്‍ ജോസഫ് എസ്.എം, ജില്ല ആസൂത്രണസമിതി സര്‍ക്കാര്‍ പ്രതിനിധി എം. വിശ്വനാഥന്‍, ക്ഷേമകാര്യ സമിതി അധ്യക്ഷര്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.ഐ. ലാല്‍ എന്നിവർ സംസാരിച്ചു. ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍; ബോധവത്കരണം പരവൂർ: ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ എന്ന ലക്ഷ്യത്തോടെ വ്യവസായ വാണിജ്യ വകുപ്പിന്‍റെ നേതൃത്വത്തില്‍ പരവൂര്‍ നഗരസഭയില്‍ നടത്തിയ ബോധവത്കരണ പരിപാടി ജി.എസ്. ജയലാല്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ പി. ശ്രീജ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ സഫര്‍ഖയാല്‍, സ്ഥിരം സമിതി അധ്യക്ഷരായ എസ്. ഗീത, മാങ്ങാകുന്ന് ഗീത, കൗണ്‍സിലര്‍മാരായ സ്വര്‍ണമ്മ സുരേഷ്, നിഷാകുമാരി, എ. മിനി, വ്യവസായ ഓഫിസര്‍മാരായ അന്‍ജിത്, ജയസാഗരന്‍, കനറാ ബാങ്ക് മാനേജര്‍ പി. മനു എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.