കൊല്ലം: മോദിയുടെ രാഷ്ട്രീയ പകപോക്കലിനെതിരെ കൊല്ലം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നടത്തിയ എ.ഐ.സി.സി അംഗം ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്‍റ് ആർ. രമണൻ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി സൂരജ് രവി മുഖ്യപ്രഭാഷണം നടത്തി. ജോർജ് ഡി. കാട്ടിൽ, എസ്. നാസറുദ്ദീൻ, കൃഷ്ണവേണി ജി. ശർമ, കോതേത്ത് ഭാസുരൻ, ഡി. ഗീതാകൃഷ്ണൻ, അഡ്വ. എസ്.എം. ഷെറീഫ്, കുരീപ്പുഴ യഹിയ, ചെറാശ്ശേരി കൃഷ്ണകുമാർ, ജെ. ശിവപ്രസാദ്, കെ.എം. റഷീദ്, ഷാജഹാൻ, മോഹൻ ബോസ്, രഞ്ജിത്ത് കലങ്ങുംമുഖം, ബിജു മതേതര, ഹബീബ് സേട്ട്, ബോബൻ, ജോബോയ്, അലക്സാണ്ടർ, അശോകൻ, കൈക്കുളങ്ങര സുരേഷ്, ഗ്രേസി എഡ്ഗർ, ഉദയാ തുളസീധരൻ, ദീപാ ആൽബർട്ട് എന്നിവർ സംസാരിച്ചു. ചാത്തന്നൂർ: കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാത്തന്നൂർ പോസ്റ്റ് ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ചാത്തന്നൂർ ജംങ്ഷനിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് പോസ്റ്റ് ഓഫിസിന് മുന്നിൽ പൊലീസ് തടഞ്ഞു. കോൺഗ്രസ് ചാത്തന്നൂർ ബ്ലോക്ക് പ്രസിഡന്‍റ് എം. സുന്ദരേശൻപിള്ള മാർച്ച് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് ജോൺ ഏബ്രഹാം അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി മാരായ സുഭാഷ് പുളിക്കൽ, സിസിലി സ്റ്റീഫൻ, കർഷക കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബിജുവിശ്വരാജൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഗീതാജോർജ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അനിൽകുമാർ, ഷൈനിജോയി, ഇന്ദിര, ഉളിയനാട് ജയൻ എന്നിവർ സംസാരിച്ചു. പ്രതിഷേധ മാർച്ചിന് സജിസാമുവേൽ, എൻ. സത്യദേവൻ, വിനോദ്, ഷാജിമോൻ, പി.എം. വർഗീസ്, ഷാജി മാമ്പഴത്ത്, കൊട്ടിയം നൈസാം, വരിഞ്ഞം സുരേഷ് ബാബു, മീനാട് ദിലീപ്, അമ്പിളി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.