ഇരവിപുരം: മാനസികാസ്വാസ്ഥ്യത്തെ തുടർന്ന് യുവാവ് പിതാവിനെയും സമീപവാസിയായ വയോധികയെയും ആക്രമിച്ച് പരിക്കേൽപ്പിച്ചു. തടയാനെത്തിയ മാതാവിനും പരിക്കേറ്റു. സക്കീർ ഹുസൈൻ നഗർ ഏണപ്പള്ളി തൊടിയിൽ നൂറുദ്ദീൻ, അടുത്ത വീട്ടിലെ ജമീല (64) എന്നിവരാണ് ആക്രമണത്തിനിരയായത്. കഴിഞ്ഞദിവസം വൈകീട്ട് നാലോടെ കയ്യാലക്കൽ പട്ടാണിതങ്ങൾ നഗറിലായിരുന്നു സംഭവം. നൂറുദ്ദീന്‍റെ മകൻ ഷാഹിർ (37) പിതാവിനെ ആക്രമിച്ച ശേഷം പുറത്തിറങ്ങി ജമീലയുടെ കഴുത്തിൽ മാരകമായി മുറിവേൽപ്പിക്കുകയായിരുന്നു. പരിസരവാസികൾ ഓടിക്കൂടിയതോടെ അടുത്ത് സ്റ്റേഷനറി കട നടത്തുന്ന സ്ത്രീയെ ആക്രമിക്കാൻ ശ്രമിച്ചു. നാട്ടുകാർ ചേർന്ന് യുവാവിനെ കീഴ്പ്പെടുത്തി ഇരവിപുരം പൊലീസിൽ ഏൽപ്പിച്ചു. നൂറുദ്ദീനെ ആദ്യം ജില്ല ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കഴുത്തിനും കൈക്കും പരിക്കേറ്റ ജമീലയെ മേവറത്തെ അഷ്ടമുടി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരവിപുരം ഇൻസ്പെക്ടർ വി.വി. അനിൽകുമാർ, എസ്.ഐമാരായ ജയേഷ്, അരുൺ ഷാ, സി.പി.ഒമാരായ ലതീഷ്മോൻ, അഭിലാഷ് അനീഷ് എന്നിവരുൾപ്പെട്ട സംഘമാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. യോഗാദിന സന്ദേശറാലി (ചിത്രം) കൊട്ടിയം: അന്താരാഷ്ട്ര യോഗാദിനാചരണത്തോടനുബന്ധിച്ച് എൻ.എസ്. ആയുർവേദ ആശുപത്രിയുടെ നേതൃത്വത്തിൽ യോഗാദിനാചരണവും സന്ദേശറാലിയും നടത്തി. ആശുപത്രി സംഘം പ്രസിഡന്‍റ് പി. രാജേന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്തു. വൈസ് പ്രസിഡന്‍റ് എ. മാധവൻപിള്ള അധ്യക്ഷത വഹിച്ചു. എൻ.എസ്. ആയുർവേദ ആശുപത്രി ചീഫ് കൺസൾട്ടന്‍റ് ഡോ.എം.ആർ. വാസുദേവൻ നമ്പൂതിരി, യോഗ നാച്യുറോപ്പതി വിഭാഗം സ്പെഷൽ കൺസൾട്ടന്‍റ് ഡോ. സോണിയ അനു, ഭരണസമിതി അംഗങ്ങളായ പി.കെ. ഷിബു, കെ. ഓമനക്കുട്ടൻ, ഡി. സുരേഷ്കുമാർ, സെക്രട്ടറി പി. ഷിബു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.