ഓപൺ യൂനിവേഴ്സിറ്റിയിൽ അറബിക് ബിരുദ-ബിരുദാനന്തര കോഴ്സുകൾ ആരംഭിക്കണം

കൊല്ലം: ശ്രീനാരായണ ഓപൺ സർവകലാശാലയിൽ അറബിക് ബിരുദ, ബിരുദാനന്തര കോഴ്സുകളും ട്രെയിനിങ് കോഴ്സുകളും അഫ്ദലുൽ ഉലമ പ്രിലിമിനറി ഡിഗ്രി കോഴ്സുകളും ആരംഭിക്കണമെന്ന് വൈസ് ചാൻസലർ ഡോ. കമാൽപാഷക്ക് നൽകിയ നിവേദനത്തിൽ കേരള പ്രൈവറ്റ് അറബിക് കോളജ് അസോസിയേഷൻ ആവശ്യപ്പെട്ടു. രക്ഷാധികാരി എം.എ. സമദ്, ജനറൽ സെക്രട്ടറി ഹംസ കുഴുവേലി, അബു സുമയ്യ, അബ്ദുറഹ്മാൻ, അബ്ദുൽ സമദ്, അഷ്റഫ് അരിസ്റ്റോ, മുഹമ്മദ് കബീർ എന്നിവർ നിവേദക സംഘത്തിലുണ്ടായിരുന്നു. പതാക ദിനാചരണം കൊല്ലം: ഓൾ കേരള ഗോൾഡ് ആന്‍ഡ്​ സിൽവർ മർച്ചന്‍റ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്‍റെ പ്രചാരണാർഥം പതാകദിനം ആചരിച്ചു. ജില്ലയിലെ 600 ഓളം ജ്വല്ലറികളിൽ എ.കെ.ജി.എസ്.എം.എയുടെ പതാക ഉയർത്തി. ജില്ലതല ഉദ്ഘാടനം ജില്ല പ്രസിഡന്‍റ് എസ്. അബ്ദുൽ നാസർ നിർവഹിച്ചു. ജില്ല ജനറൽ സെക്രട്ടറി ബി. പ്രേമാനന്ദ്, ജില്ല ട്രഷറർ എസ്. പളനി, സംസ്ഥാന വൈസ് പ്രസിഡന്‍റ് നവാസ്, സംസ്ഥാന കൗൺസിൽ അംഗങ്ങളായ നാസർ പോച്ചയിൽ, എസ്. സാദിഖ്, ആർ. ശരവണശേഖർ, അബ്ദുൽ സലാം അറഫ, വിജയകൃഷ്ണ വിജയൻ, ഖലീൽ കുരുമ്പേലിൽ, കണ്ണൻ മൻജു, ജില്ല വൈസ് പ്രസിഡന്‍റുമാരായ ശിവദാസൻ സോളാർ, വിജയൻ പുനലൂർ, കെ. രംഗനാഥ്, ബി. പ്രദീപ്, സുജിത് ശിൽപ, നൗഷാദ് പണിക്കശേരി, ഹരിദാസ് മഹാറാണി, സുനിൽ വനിത, സോണി സിംല എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.