പക്വതയില്ലാത്ത പ്രായത്തിലെ വിവാഹം സ്ത്രീകളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നു

കൊല്ലം: വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കാതെ പക്വതയില്ലാത്ത പ്രായത്തില്‍ വിവാഹം കഴിക്കുന്നത് സ്ത്രീകളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നുവെന്ന് വനിതകമീഷന്‍. ആശ്രാമം ​െഗസ്റ്റ്ഹൗസില്‍ നടന്ന സിറ്റിങ്ങിലായിരുന്നു കമീഷന്‍റെ പരാമര്‍ശം. ദാമ്പത്യബന്ധത്തില്‍ താളപ്പിഴകള്‍ ഉണ്ടാകുമ്പോള്‍ സ്ത്രീകള്‍ വിഷാദരോഗം ഉള്‍പ്പടെയുള്ള മാനസിക പ്രശ്‌നങ്ങളിലേക്ക് പോകുന്ന നിരവധി കേസുകളാണ് മുന്നില്‍ വരുന്നതെന്ന് അദാലത്തിന് നേതൃത്വം നല്‍കിയ കമീഷന്‍ അംഗം ഷിജി ശിവജി പറഞ്ഞു. മൊബൈല്‍ ഫോണിന്‍റെ അമിത ഉപയോഗം ദാമ്പത്യബന്ധത്തെ ബാധിക്കുന്നതായും കമീഷന്‍ പറഞ്ഞു. 125 കേസുകളാണ് സിറ്റിങ്ങില്‍ പരിഗണിച്ചത്. 40 എണ്ണം തീര്‍പ്പാക്കി. മൂന്ന് എണ്ണത്തില്‍ റിപ്പോര്‍ട്ട് തേടാനും 82 എണ്ണം അടുത്ത അദാലത്തില്‍ പരിഗണിക്കാനും തീരുമാനിച്ചു. ചൊവ്വാഴ്ചയും ആശ്രാമം ​െഗസ്റ്റ്ഹൗസില്‍ സിറ്റിങ്​ നടക്കും. കോൺഗ്രസ്​ മാർച്ച് ഇന്ന് കൊല്ലം: കോൺഗ്രസ്​ അധ്യക്ഷ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ കേന്ദ്ര സർക്കാറിന്‍റെ പ്രതികാര നടപടിക്കെതിരെയും എ.ഐ.സി.സി ആസ്ഥാനത്തെ പൊലീസ്​ അതിക്രമത്തിൽ പ്രതിഷേധിച്ചും അഗ്നിപഥ് നടപ്പാക്കരുത് എന്നാവശ്യപ്പെട്ടും കോൺഗ്രസിന്‍റെ നേതൃത്വത്തിൽ ചൊവാഴ്ച പ്രതിഷേധം നടക്കും. രാവിലെ 10ന് ജില്ലയിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ ഓഫിസുകളിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തുമെന്ന് ഡി.സി.സി പ്രസിഡന്‍റ്​ പി. രാജേന്ദ്രപ്രസാദ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.